‘കുടുംബം ആരെയും കണ്ടിട്ടും സംസാരിച്ചിട്ടുമില്ല’: വാര്‍ത്തകള്‍ തളളി തലാലിന്റെ സഹോദരന്റെ പോസ്റ്റ്

സനാ: നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് കുടുംബവുമായി ചര്‍ച്ചകള്‍ നടക്കുന്നുവെന്ന വാര്‍ത്തകള്‍ തളളി കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഫത്താഹ് അബ്ദുള്‍ മഹ്ദി. കുടുംബം ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്നും മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്നും സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു. മലയാളത്തിലും അറബിയിലുമാണ് ഫത്താഹ് അബ്ദുള്‍ മഹ്ദിയുടെ പോസ്റ്റ്. നിമിഷയുടെ വധശിക്ഷ തങ്ങളുടെ കുടുംബത്തിന്റെ അവകാശമാണെന്നും വധശിക്ഷ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും തലാലിന്റെ സഹോദരന്‍ പറഞ്ഞു. കുറ്റക്കാരിയായ നിമിഷപ്രിയയെ ഇന്ത്യന്‍ മാധ്യമങ്ങള്‍, പ്രത്യേകിച്ച് കേരളത്തിലെ മാധ്യമങ്ങള്‍ പാവമായാണ് ചിത്രീകരിക്കുന്നതെന്നും ഫത്താഹ് കുറ്റപ്പെടുത്തി.

‘ഞങ്ങള്‍ ഇതുവരെ ആരെയും കണ്ടിട്ടില്ല. ആരുമായും വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. മാധ്യമങ്ങളിലൂടെ പുറത്തുവരുന്നത് തെറ്റായ വാര്‍ത്തകളും പച്ചക്കളളങ്ങളുമാണ്. ഞങ്ങളുടെ നിലപാടില്‍ മാറ്റമില്ല. ശിക്ഷ നടപ്പാക്കണമെന്നാണ് കുടുംബം ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരളത്തിലെ മാധ്യമങ്ങള്‍, കുറ്റക്കാരിയായ നിമിഷപ്രിയയെ കുറ്റവാളിയെന്നതിനു പകരം പാവമെന്ന നിലയില്‍ ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അവള്‍ നടത്തിയ ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യം അവര്‍ ഒതുക്കുകയാണ്. ഇന്ത്യന്‍ മാധ്യമങ്ങളുടെ പ്രചാരണങ്ങള്‍ സത്യം മാറ്റുന്നില്ല. മറിച്ച് ഞങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണ്. കുറ്റവാളിയുടെ ശിക്ഷ നടപ്പിലാക്കണം. അത് ഞങ്ങളുടെ അവകാശമാണ്’- എന്നാണ് സഹോദരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. ഇതോടൊപ്പം നിരവധി മാധ്യമ വാര്‍ത്തകളുടെയും സമൂഹമാധ്യമ പോസ്റ്റുകളുടെയും സ്‌ക്രീന്‍ ഷോട്ടുകളും പങ്കുവെച്ചിട്ടുണ്ട്.

ഉമ്മൻചാണ്ടി ജനമനസ്സുകൾ കീഴടക്കിയ നേതാവ്: കേരള എൻ.ജി.ഒ അസോസിയേഷൻ

കൽപ്പറ്റ: ഉമ്മൻചാണ്ടി കേരളീയ ജനതയുടെ മനസ്സുകൾ കീഴടക്കിയ ജനകീയനായ നേതാവായിരുന്നുവെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടത്തിയ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറിയേറ്റംഗം മോബിഷ്.പി.തോമസ് പറഞ്ഞു. ജീവനക്കാരുടെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ആർവാൾ കൊക്രാമൂല ഭാഗത്ത് നാളെ (ജൂലൈ 19) രാവിലെ 8.30 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും. വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തരുവണ ടൗൺ

യുപി സ്കൂൾ ടീച്ചർ അഭിമുഖം

ജില്ലാ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) (കാറ്റ​ഗറി നമ്പർ 707/2023) തസ്തികയുടെ അഭിമുഖം ജൂലൈ 22, 23, 25 തിയ്യതികളിലായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ വയനാട് ജില്ല ഓഫീസിൽ

സ്പോട്ട് അഡ്മിഷൻ

മീനങ്ങാടി ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ & സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ജൂലൈ 22 മുതൽ ജൂലൈ 26 വരെ. ഫോൺ: 8547020190, 9745387360

ബാണാസുര സാഗർ ഷട്ടർ ഇന്ന് രണ്ടുമണിക്ക് തുറക്കും

കനത്ത മഴയിൽ റെഡ് അലർട്ട് പുറപ്പെടുപ്പിച്ച വയനാട്ടിലെ ബാണാസുര സാഗർ ഡാമിന്റെ ഒരു ഷട്ടർ ഇന്ന് (ജൂലൈ 18) ഉച്ച രണ്ടു മണിയോടെ തുറക്കുമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ താഴ്ന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണം.

എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ഇന്ന് മുതൽ ജൂലൈ 20 വരെ കമ്പളക്കാടിൽ

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ല സാഹിത്യോത്സവ് ജൂലൈ 18,19, 20 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിലായി കമ്പളക്കാടിൽ വെച്ച് നടക്കും. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.