സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന ആശയമാണ് മ. ഈ വര്‍ഷം ഫെബ്രുവരി 14 ന് സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്താണ് ആര്‍ആര്‍ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുക്ക് ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്ന വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ഏല്‍പ്പിക്കാന്‍ ഒരിടം ഒരുക്കുകയാണ് റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ കേന്ദ്രത്തിലൂടെ. ആവശ്യക്കാര്‍ക്ക് അവരവര്‍ക്ക് ആവശ്യമായ വസ്തുക്കല്‍ തിരഞ്ഞെടുക്കാനുള്ള ഇടമായും ആര്‍ആര്‍ആര്‍ സെന്റര്‍ മാറുന്നു. വസ്തുക്കളുടെ മൂല്യം നഷ്ടപ്പെടാതെ മറ്റൊരാളുടെ ജീവിതത്തില്‍ പ്രയോജനകരമാക്കാന്‍ സഹായിക്കുന്ന ഒരു സാമൂഹിക വേദിയായി മാറുകയാണ് പദ്ധതി. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, ഫാന്‍സി ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് -അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പുനരുപയോഗിക്കാന്‍ സാധ്യമാകുന്ന വസ്തുക്കളെല്ലാം സെന്ററില്‍ ശേഖരിക്കും. ആവശ്യക്കാര്‍ക്ക് സെന്ററിലെത്തി വസ്തുക്കള്‍ കൈപ്പറ്റുകയും ചെയ്യാം. നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ആര്‍.ആര്‍.ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഹരിത കര്‍മ്മ സേനയിലെ അംഗങ്ങളാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഐക്യവും ലക്ഷ്യമാക്കി മാതൃകാപരമായ പദ്ധതിയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ആര്‍ആര്‍ആര്‍ സെന്ററിലൂടെ നടപ്പാക്കുന്നത്.

എങ്ങനെയാണ് ഹൃദയസ്തംഭനം സംഭവിക്കുന്നത്?നിങ്ങള്‍പോലും ശ്രദ്ധിക്കാത്ത ഹൃദയ സ്തംഭന ലക്ഷണങ്ങള്‍

ഹൃദയ പേശികള്‍ ശരിയായ രീതിയില്‍ രക്തം പമ്പ് ചെയ്യാത്തപ്പോഴാണ് ഹൃദയ സ്തംഭനം സംഭവിക്കുന്നത്. ഹൃദയസ്തംഭന ലക്ഷണങ്ങള്‍ ചിലപ്പോള്‍ സൂക്ഷ്മമായിരിക്കും. അതുകൊണ്ടുതന്നെ ഇങ്ങനെയുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ തള്ളിക്കളയുകയാണ് പലരും ചെയ്യുന്നത്. ഹൃദയ സ്തംഭനം ഒരു നിശബ്ദ

കൊവിഡ് വാക്‌സിന്‍ പ്രശ്‌നക്കാരനോ? ചെറുപ്പക്കാരിലെ ഹൃദയാഘാതത്തിന് പിന്നില്‍ ഇക്കാരണങ്ങള്‍

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ 60 വയസോ അതില്‍ കൂടുതലോ പ്രായമുള്ളവരിലെ ഹൃദയാഘാതം ഒരു സാധാരണ സംഭവമായിരുന്നു. എന്നാലിന്ന് കാര്യങ്ങള്‍ മാറി. ഹൃദയാഘാതം മൂലം മരിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടുകയാണ്. 20 വയസിന് അവസാനമോ

തൈറോയ്ഡും പ്രമേഹവും തമ്മില്‍ ബന്ധമുണ്ടോ? ഉണ്ടെന്ന് വിദഗ്ധര്‍; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഇന്ത്യയില്‍ പത്തില്‍ ഒരാള്‍ക്ക് തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുണ്ട്, 11ല്‍ ഒരാള്‍ക്ക് പ്രമേഹവും. എന്നാല്‍ ഈ രണ്ട് ആരോഗ്യപ്രശ്‌നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് അറിയാമോ? ടൈപ്പ് 2 പ്രമേഹം ഉള്ളവര്‍ക്ക് ഹൈപ്പോതൈറോയ്ഡിസവും ഉള്ളതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത്

കണ്ണേ കരളേ വിഎസ്സേ… ജനസാഗരത്തിന് നടുവിലൂടെ അവസാനമായി പാര്‍ട്ടി ഓഫീസിലേക്ക്, മുദ്രാവാക്യങ്ങളുമായി സഖാക്കള്‍

തിരുവനന്തപുരം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ്റെ മൃതദേഹം എകെജി സെന്‍ററിലെത്തിച്ചു. പ്രിയ നേതാവിനെ ഒരു നോക്ക് കാണാന്‍ നൂറുകണക്കിന് ആളുകളാണ് എകെജി സെന്‍ററിലെത്തിയിരിക്കുന്നത്. കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ച

കാമുകൻ/ കാമുകി പയ്യപ്പയ്യെ അകലുന്നുണ്ടോ? പഴയ സ്നേഹവും കരുതലുമില്ലേ? കരുതിയിരിക്കണം, ഇത് ‘ബാങ്ക്സിം​ഗാ’യിരിക്കാം

ദിവസം ഈ പ്രേമം അങ്ങ് അവസാനിക്കും. എന്നാൽ, ഇത് അവസാനിപ്പിക്കുന്നയാൾക്ക് നല്ല ധാരണയുണ്ട് താനീ ബന്ധം അവസാനിപ്പിക്കാൻ പോവുകയാണ് എന്ന്. ​ഗോസ്റ്റിം​ഗ്, സിറ്റുവേഷൻഷിപ്പ്, ലവ് ബോംബിം​ഗ്… ന്യൂജനറേഷന്റെ കയ്യിൽ പ്രണയവുമായി ബന്ധപ്പെട്ട എന്തെല്ലാം എന്തെല്ലാം

മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ എ.പി.കെ ഫയൽ ഫോണിലേക്ക് വന്നോ? സൂക്ഷിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: വാട്സ് ആപ്പിലൂടെ മോട്ടോർ വാഹന വകുപ്പിന്‍റെ പേരിൽ .apk ഫയലുകൾ ലഭിച്ചാൽ ഇൻസ്റ്റാൾ ചെയ്യരുതെന്ന് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. .apk ഫയലുകൾ അയച്ച് പണം തട്ടുന്ന സംഘം സജീവമാണെന്നും ജാ​ഗ്രത പാലിക്കണമെന്നും കേരളാ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *