താലൂർ : നിലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ് ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു , പ്രിൻസിപ്പൽ ഡോ. ബാലഷൺമുഖ ദേവി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, രാധിക എച്ച്. സന്തോഷ് എന്നിവർ നേതൃത്വം നൽകി. കോളേജിൽ എല്ലാ വർഷവും നടത്തുന്ന മഡ് ഫുട്ബോൾ വിദ്യാർത്ഥികൾക്ക് മാനസികമായും ശരീരികമായും ഉന്മേഷം നൽകുന്നതും മറക്കാനാവാത്ത അനുഭവവും ആയി. വിദ്യാർഥികൾ എല്ലാവരും ഈ മൺകളിക്ക് സാക്ഷ്യം വഹിച്ചു.
മഡ് ഫുഡ്‌ബോൾ വിജയികൾ : ബി. എ. ഇംഗ്ലീഷ്
മഡ് ഫുഡ്‌ബോൾ റണ്ണേഴ്സ് അപ്പ് : ബി. കോം.സി. എ
ഹാൻഡ്ബോൾ വിജയികൾ :ബി.എസ്. സി. സി. എസ്
ഹാൻഡ്ബോൾ റണ്ണേഴ്സ് അപ്പ് :ബി. സി.എ. വിത്ത് സൈബർ സെക്യൂരിറ്റി.
മൺസൂൺ ഫെസ്റ്റ് വിജയികൾ മൺസൂൺ ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന മഡ് ഫുട്ബോൾ, ഹാൻഡ്‌ബോൾ ടൂർണമെന്റുകളിലെ വിജയികളെയും റണ്ണേഴ്സ് അപ്പുകളെയും അഭിനന്ദിച്ചു!

മാര്‍ക്കറ്റിങ് വര്‍ക്ക്ഷോപ്പ്
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് സംരംഭകര്‍ക്കായി മാര്‍ക്കറ്റിങ്വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. ത്രിദ്വിന വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ജൂലൈ 23 നകംwww.kied.info ല്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. ഫോണ്‍- 0484 2532890, 0484 2550322, 9188922785