കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിതരാത്സവിന് കമ്പളക്കാടിൽ തുടക്കമായി. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചർച്ചകൾ, അവതരണങ്ങൾ, ലെഗസി മീറ്റ്, ആത്മീയ സംഗമം, കരിയർ എക്സ് പോ തുടങ്ങി വ്യത്യസ്ത സെഷനുകൾ സാഹിത്യോത്സവിൻ്റെ ഭാഗമായി നടക്കും. കലയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കലാ സാഹിത്യ ആഘോഷമായ സാഹിതരാത്സവിൽ, സമൂഹ ത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള ഫാമിലിയിൽ നിന്ന് തുടങ്ങി ബ്ലോക്ക്,യൂണിറ്റ്, സെക്ടർ, ഡിവിഷൻ ഘടകങ്ങളിൽ കഴിവുകൾ തെളിയിച്ച 1500ഓളം പ്രതിഭകൾ ആണ് മാറ്റുരക്കുന്നത്.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658