പ്ലാസ്റ്റിക് റോഡ്, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ സംരംഭം. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള ഒരു ‘വികസന പാത’.തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള പാത ആദ്യം വരുന്നത്.
ജിയോസെല്‍ ടെക്‌നോളജി ഉപയോഗിച്ച് ഭാരത് പെട്രോളിയത്തിന്റെ പങ്കാളിത്തത്തോടുകൂടി കേന്ദ്ര റോഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പാത സാധ്യമാക്കുന്നത്.
കര്‍ശനമായ പരിശോധനയ്ക്ക് ശേഷം പേറ്റന്റിനായി അപേക്ഷ സമര്‍പ്പിക്കും. ഇതില്‍ പങ്കാളികളായിട്ടുള്ള ഭാരത് പെട്രോളിയത്തിലെയും സിആര്‍ആര്‍ഐയിലെയും ശാസ്ത്രജ്ഞര്‍ ഒരു വലിയ നേട്ടമായാണ് ഇതിനെ കണക്കാക്കുന്നത്.