സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന ആശയമാണ് മ. ഈ വര്‍ഷം ഫെബ്രുവരി 14 ന് സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. സുല്‍ത്താന്‍ ബത്തേരി പഴയ ബസ് സ്റ്റാന്‍ഡിലെ കംഫര്‍ട്ട് സ്റ്റേഷന് സമീപത്താണ് ആര്‍ആര്‍ആര്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. നമ്മുക്ക് ആവശ്യമില്ലാത്തതും എന്നാല്‍ മറ്റുള്ളവര്‍ക്ക് ഉപയോഗപ്രദമാവുന്ന വസ്തുക്കള്‍ ഉത്തരവാദിത്വത്തോടെ ഏല്‍പ്പിക്കാന്‍ ഒരിടം ഒരുക്കുകയാണ് റെഡ്യൂസ്, റീയൂസ്, റീസൈക്കിള്‍ കേന്ദ്രത്തിലൂടെ. ആവശ്യക്കാര്‍ക്ക് അവരവര്‍ക്ക് ആവശ്യമായ വസ്തുക്കല് തിരഞ്ഞെടുക്കാനുള്ള ഇടമായും ആര്‍ആര്‍ആര്‍ സെന്റര്‍ മാറുന്നു. വസ്തുക്കളുടെ മൂല്യം നഷ്ടപ്പെടാതെ മറ്റൊരാളുടെ ജീവിതത്തില്‍ പ്രയോജനകരമാക്കാന്‍ സഹായിക്കുന്ന ഒരു സാമൂഹിക വേദിയായി മാറുകയാണ് പദ്ധതി. പുസ്തകങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചര്‍, കളിപ്പാട്ടങ്ങള്‍, ഫാന്‍സി ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് -അടുക്കള ഉപകരണങ്ങള്‍ തുടങ്ങി പുനരുപയോഗിക്കാന്‍ സാധ്യമാകുന്ന വസ്തുക്കളെല്ലാം സെന്ററില്‍ ശേഖരിക്കും. ആവശ്യക്കാര്‍ക്ക് സെന്ററിലെത്തി വസ്തുക്കള്‍ കൈപ്പറ്റുകയും ചെയ്യാം. നിലവില്‍ ആഴ്ചയില്‍ മൂന്ന് ദിവസമാണ് ആര്.ആര്.ആര് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഹരിത കര്‍മ്മ സേനയിലെ അംഗങ്ങളാണ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പരിസ്ഥിതി സംരക്ഷണവും സാമൂഹിക ഐക്യവും ലക്ഷ്യമാക്കി മാതൃകാപരമായ പദ്ധതിയാണ് സുല്‍ത്താന്‍ ബത്തേരി നഗരസഭ ആര്‍ആര്‍ആര്‍ സെന്ററിലൂടെ നടപ്പാക്കുന്നത്.

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍







