ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്കില്‍ ലാബില്‍ നടന്ന ജില്ലാതല ശില്പശാല സബ് കളക്ടര്‍ മിസാല്‍ സാഗര്‍ ഭരത് ഉദ്ഘാടനം ചെയ്തു. മാതൃ-ശിശു മരണങ്ങള് ഇല്ലാതാക്കുക, പ്രസവസമയത്ത് അമ്മയ്ക്കും കുഞ്ഞിനും ഉണ്ടാവാന്‍ സാധ്യതയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങീയ വിഷയങ്ങളില്‍ സ്ത്രീരോഗ വിദഗ്ധര്‍ ക്ലാസുകള്‍ നയിച്ചു. ഗൈനക്കോളജിസ്റ്റുമാരായ ഡോ.ലക്ഷ്മി, ഡോ. എലിസബത്ത് ജോസഫ്, ഡോ. രമേഷ് എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്കി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.മോഹന്‍ദാസ് അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ ആര്.സി.എച്ച് ഓഫീസര്‍ ഡോ. ജെറിന് എസ് ജെറോഡ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി, ഡബ്യു.ഒ.ജി.എസ് ജില്ലാ പ്രസിഡന്റ് ഡോ. ഓമന മധുസൂദനന്, ഡബ്യു.ഒ.ജി.എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ എലിസബത്ത് ജോസഫ്, ഡെപ്യൂട്ടി ജില്ലാ എജുക്കേഷന്‍ മീഡിയ ഓഫീസര്‍ പി.എം ഫസല്‍, ജില്ലാ പബ്ലിക് ഹെല്‍ത്ത് നഴ്സ് മജോ ജോസഫ്, പി. ആര്.ഒ ബിബിന്‍ കെ വിന്‍സെന്റ്, ഗൈനക്കോളജിസ്റ്റുകള്‍, ലേബര്‍ റും സ്റ്റാഫ്, നഴ്സുമാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു

വോട്ടർ പട്ടിക പരിഷ്കരണം: ജില്ലാ കളക്ടർ പ്രവർത്തനം വിലയിരുത്തി
വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായി ബി.എൽ.ഒ സൂപ്പർവൈസർമാരുടെ പ്രവർത്തനങ്ങൾ ജില്ല കളക്ടർ ഡി.ആർ മേഘശ്രീ വിലയിരുത്തി. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഗോദാവരി ഉന്നതി സന്ദർശിച്ച് എന്യൂമറേഷൻ ഫോം വിതരണവും ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനവും കളക്ടര്‍







