പി.കെ.മൊയ്‌തുവിന്റെ അനുസമരണം സംഘടിപ്പിച്ചു.

മാനന്തവാടി. ജനങ്ങളോടുളള പെരുമാറ്റത്തിലൂടെ മാന്യതയുടെ പ്രതിരൂപമായ വ്യക്തിത്വത്തിന് ഉടമയാണ് പി.കെ.മൊയ്തു സാഹിബെന്ന് ജില്ലാ മുസ്ലിം ലീഗ് ട്രഷറർ പി.കെ.അബൂബക്കർ.
മാനന്തവാടി നിയോജക
നിയോജക മണ്ഡലം മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സീനിയർ നേതാവും,വെള്ളമുണ്ട സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്ന പി.കെ.മൊയ്‌തുവിന്റെ അനുസമരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് സി.പി.മൊയ്‌തു ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റുയഹ്‌യ ഖാൻ തലക്കൽ,സെക്രട്ടറിമാരായ കെ.ഹാരിസ്,സി.കുഞ്ഞബ്ദുല്ല,യൂത്ത് ലീഗ് മണ്ഡലംപ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം,ഡോ.പി.എ.ജലീൽ,റയീസ് മാനന്തവാടി,പി.കെ.അമീൻ,കെ.കെ.സി.മൈമൂന,കെ.എം.അബ്ദുല്ലഹാജി
യു.ഡി.എഫ്‌. മണ്ഡലം ചെയർമാൻ പടയൻ മുഹമ്മദ്,
മണ്ഡലം ഭാരവാഹികളായ കെ.ഇബ്രാഹിം ഹാജി,പി.കെ.അബ്ദുൾ അസീസ്,നസീർ തിരുനെല്ലി, 
പി.കെ.സലാം,ജാഫർ മാസ്റ്റർ,ഉവൈസ് എടവെട്ടൻ,ശിഹാബ് മലബാർ,പടയൻ അബ്ദുള്ള ഹാജി,ഹുസൈൻ കുഴിനിലം,ആസ്യ മൊയ്‌ദു,പി.സി.ഇബ്രാഹിംഹാജി,മുതിര മായൻ,കേളോത്ത് സലീം, കെ.കെ.സി.റഫീഖ്‌,മാഡംബള്ളി ശറഫു,കുനിയൻ അസീസ്,വെട്ടൻ മമ്മൂട്ടി ഹാജി,ടി.മൊയ്‌ദു, മോയിൻ കാസിം,സൗജത്ത് ഉസ്മാൻ,റസിയ തിരുനെല്ലി,പി.മമ്മൂട്ടി മാസ്റ്റർ,സിദീഖ്‌,തുടങ്ങിയവർ പങ്കെടുത്തു.
കെ.അഹമ്മദ് മാസ്റ്റർ സ്വാഗതവും ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു.

കളിക്കുന്നതിനിടെ തോർത്ത് കഴുത്തിൽ കുരുങ്ങി 14കാരന് ദാരുണാന്ത്യം; സംഭവം കോട്ടയം കാഞ്ഞിരപ്പള്ളിയിൽ

സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തില്‍ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേല്‍ സുനീഷിന്റെ മകൻ വി.എസ്. കിരണ്‍ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്ബാറനിരപ്പേല്‍ ഭാഗത്ത്, അമ്മ റോഷിനിയോടൊപ്പം വാടകയ്ക്ക്

ലോകത്തെ ഏറ്റവും വലിയ 5 ജി നെറ്റ്‌വർക്ക് ഓപ്പറേറ്റർ; മികച്ച പാദഫലങ്ങൾ: റിലയൻസ് ജിയോയ്ക്ക് വമ്പൻ കുതിപ്പ് പ്രവചിച്ച് അന്താരാഷ്ട്ര ബ്രോക്കറേജ് ഹൗസുകൾ

ലോകത്തിലെ ഏറ്റവും വലിയ 5ജി ടെലികോം ഓപ്പറേറ്റാണ് റിലയൻസ് ജിയോയെന്നും വരുംകാലങ്ങളില്‍ മികച്ച വളർച്ചയാകും കമ്ബനി രേഖപ്പെടുത്തുകയെന്നും ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍. പ്രതി ഉപഭോക്താവിന്മേലുള്ള ശരാശരി വരുമാന നിരക്കില്‍ (എ.ആർ.പി.യു) മിതമായ വർദ്ധനയാണുണ്ടായതെങ്കിലും ജിയോയുടെ

വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ അനുശോചിച്ചു.

കൽപ്പറ്റ: സ്വാതന്ത്ര്യ സമര സേനാനിയും, കേരള മുഖ്യമന്ത്രിയും, ദീർഘകാലം പ്രതിപക്ഷ നേതാവും, ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാനുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ വിയോഗത്തിൽ വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി അനുശോചിച്ചു.

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണ; ജയിൽമോചനം സംബന്ധിച്ച ചർച്ചകൾ തുടരും

കോഴിക്കോട്: യെമനില്‍ തടവില്‍ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാൻ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ്. വധശിക്ഷ റദ്ദാക്കാനും മറ്റു കാര്യങ്ങൾ തുടർ ചർച്ചകളുടെ അടിസ്ഥാനത്തിൽ തീരുമാനിക്കാനും ധാരണയായിട്ടുണ്ട്. ഇന്ത്യൻ ഗ്രാൻഡ്

ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുത്തില്ല: ആലപ്പുഴയിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ആലപ്പുഴ: ഗെയിം കളിക്കാന്‍ ഫോണ്‍ കൊടുക്കാത്തതില്‍ മനംനൊന്ത് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ആലപ്പുഴയിലെ തലവടിയിലാണ് സംഭവം. തലവടി സ്വദേശികളായ മോഹന്‍ലാലിന്റെയും അനിതയുടെയും മകന്‍ ആദിത്യന്‍ (13) ആണ് മരിച്ചത്. രാവിലെ ഗെയിം കളിക്കാനായി

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.