സംസ്ഥാന നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമം കമ്മിറ്റി യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ. ജില്ലയിൽ നിന്ന് ലഭിച്ചതും, സമിതിയുടെ പരിഗണനയിലുള്ളതുമായ ഹർജികളിന്മേൽ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരിൽ നിന്ന് തെളിവെടുപ്പ് നടത്തും. കൂടാതെ സർക്കാർ സർവ്വീസ്, പൊതുമേഖല സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ നിയന്ത്രണത്തിലുള്ള മറ്റ് സ്ഥാപനങ്ങൾ എന്നിവയിലെ നിയമനങ്ങളിൽ പിന്നാക്ക സമുദായത്തിൽപ്പെട്ടവർക്ക് ലഭിക്കേണ്ട സാമുദായിക പ്രാതിനിധ്യം സംബന്ധിച്ചും, വിദ്യാഭ്യാസ, സാമൂഹ്യപരമായ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ചും പിന്നാക്ക സമുദായത്തിൽപ്പെട്ട വ്യക്തികളിൽ നിന്നും സംഘടനാ ഭാരവാഹികളിൽ നിന്നും ഹർജികൾ/നിവേദനങ്ങൾ സ്വീകരിക്കും. ഹർജികളും നിവേദനങ്ങളും നൽകാൻ ആഗ്രഹിക്കുന്നവർ സമിതി ചെയർമാന് സമർപ്പിക്കണം.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്