കലിക്കറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ വയനാട് ജില്ലാ എക്സിക്യുട്ടീവ് സീറ്റിൽ എസ്എഫ്ഐക്ക് വിജയം. സർവകലാശാല യൂണിയന്റെ ജില്ലാ എക്സിക്യുട്ടീവായി പൂമല എംഎസ്‌ഡബ്ല്യു സെൻ്ററിലെ സർവകലാശാല യൂണിയൻ കൗൺസിലർ പി എസ് ചന്ദനയെ തെരഞ്ഞെടു ത്തു. ജില്ലയിലെ 12 സർവകലാശാല യൂണിയൻ കൗൺസിലമാരുടെ പിന്തു ണയോടെയാണ് എസ്എഫ്ഐയുടെ വിജയം.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്‌റ്മെട്രിക് കോഴ്‌സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.