മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് മാനന്തവാടി ബ്ലോക്ക്തല കർഷകർക്കായി മണ്ണറിവ് 2025 മണ്ണ് പരിശോധന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. മാനന്തവാടി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടക്കുന്ന ക്യാമ്പ് നാളെ ( ജൂലൈ 29) രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മണ്ണ് പരിപാലന വിഷയത്തിൽ ജില്ലാ സോയിൽ അനലിറ്റിക്കൽ ലബോറട്ടറി സീനിയർ കെമിസ്റ്റ് എം.രവി, മണ്ണ് പരിശോധന വിഷയത്തിൽ സോയിൽ സർവ്വെ ഓഫീസർ എം. രാഹുൽ രാജ് എന്നിവർ ക്ലാസ് നയിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. കെ ജയഭാരതി അധ്യക്ഷയാകുന്ന പരിപാടിയിൽ വികസനകാര്യ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി വിജോൾ, ജില്ലാ മണ്ണ് പര്യവേക്ഷണ അസിസ്റ്റൻ്റ് ഡയറക്ടർ വി.അബ്ദുൾ ഹമീദ്, ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സി. എം ഈശ്വര പ്രസാദ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി. ജെ വിനോദ്, ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസർ എം. രാഹുൽ രാജ്, കൃഷി ഓഫീസർ കെ.എസ് ആര്യ എന്നിവർ പങ്കെടുക്കും.

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം
വൈത്തിരി താലൂക്കിൽ സ്ഥിര താമസമുള്ള വിവിധ പോസ്റ്റ്മെട്രിക് കോഴ്സുകളിൽ പ്രവേശനം നേടിയ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിനുള്ള പ്രാരംഭ ചെലവുകൾക്കായി ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025-26 വർഷം മെറിറ്റിൽ അഡ്മിഷൻ നേടിയവരായിരിക്കണം.