കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച നാല് ക്യാമ്പുകളിലായി 127 പേരെ മാറ്റിതാമസിപ്പിച്ചു.
38 കുടുംബങ്ങളില്‍ നിന്നായി 36 പുരുഷന്മാര്‍, 54 സ്ത്രീകള്‍, 37 കുട്ടികള്‍, എന്നിവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. വൈത്തിരി, മാനന്തവാടി താലൂക്കുകളിൽ രണ്ട് വീതം ക്യാമ്പുകളാണ് തുടങ്ങിയത്. മാനന്തവാടി, തിരുനെല്ലി, കാവുമന്ദം പരിധികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.
മാനന്തവാടി താലൂക്കിൽ പിലാകാവ് സെന്റ് ജോസഫ് എൽപി സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പിൽ 22 കുടുംബങ്ങളാണുള്ളത് -19 പുരുഷന്മാരും 33 സ്ത്രീകളും 17 കുട്ടികളും. തിരുനെല്ലി എസ്എയുപിയിൽ ഒൻപത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു-ഏഴ് പുരുഷന്മാർ, 10 സ്ത്രീകൾ, 11 കുട്ടികൾ.
വൈത്തിരി താലൂക്കിൽ കാവുമന്ദം കമ്മ്യൂണിറ്റി ഹാളിൽ തുടങ്ങിയ ക്യാമ്പിലേക്ക് ഒരു കുടുംബത്തെ മാറ്റി. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളും ഈ ക്യാമ്പിലുണ്ട്.
തെങ്ങുമുണ്ട ഗവ. എൽപി സ്‌കൂളിൽ ആരംഭിച്ച ക്യാമ്പില്‍ ആറ് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. എട്ട് പുരുഷന്മാരും ഒൻപത് സ്ത്രീകളും ആറ് കുട്ടികളുമാണുള്ളത്.

വൻകുടൽ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന ഒൻപത് ഭക്ഷണങ്ങൾ
നാരുകൾ, ഫോളേറ്റ്, ല്യൂട്ടിൻ, കരോട്ടിനോയിഡുകൾ പോലുള്ള ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇലക്കറികളിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ വൻകുടലിലെ വീക്കം, പോളിപ്‌സ്, കാൻസർ രൂപീകരണം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വൻകുടലിൻ്റെ ഒരു ഭാഗത്ത് കോളൻ എന്നറിയപ്പെടുന്ന കോശങ്ങളുടെ