തരിയോട് ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന കുട്ടികൾക്ക് ഫുട്ബോൾ അക്കാദമി / പട്ടിക വർഗ വിദ്യാർത്ഥികൾക്കുള്ള ഫുട്ബോൾ പരിശീലനം എന്നീ പദ്ധതികളിലേക്ക് ഫുട്ബോൾ പരിശീലകനെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജൂലൈ 30 രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസിൽ വച്ച് നടക്കുകയാണ്. എ ഐ എഫ് എഫ് നൽകുന്ന ഡി ലൈസൻസ് അടിസ്ഥാന യോഗ്യതയായിരിക്കും. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകൾ സഹിതം പങ്കെടുക്കുക.

മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു.
മാനന്തവാടി: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ.