മാനന്തവാടി:
കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, കേരള സർക്കാരിൻ്റെ ബദൽ നയങ്ങൾക്ക് കരുത്തുപകരുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, 12ാം ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ച് കേരള എൻ.ജി.ഒ. യൂണിയൻ്റെ നേതൃത്വത്തിൽ മേഖലാ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. മാനന്തവാടി മേഖല മാർച്ച് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി.പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻ്റ്മാരായ സരിത യു.കെ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തിന് കെ.വി. ജഗദീഷ് സ്വഗതവും, രജിത്ത് കെ.എസ് നന്ദിയും പറഞ്ഞു. നൂറ് കണക്കിന് ജീവനക്കാർ മാർച്ചിൽ അണി ചേർന്നു.

സ്പോട്ട് അഡ്മിഷൻ
തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി)