കൽപ്പറ്റ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെന്റിനറിയുടെ ഭാഗമായി കേരള മുസ്‌ലിം ജമാഅത്ത് വയനാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ക്രിയേഷൻ 25
തരുവണയിൽ സമാപിച്ചു.ജില്ലാ ലീഡേഴ്സ് ക്യാമ്പ് മുസ്‌ലിം ജമാഅത്ത് സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് ചെയർമാനുമായ എൻ.അലിഅബ്ദുല്ല ഉദ്ഘാടനം ചെയ്തു. കേരള ചരിത്രത്തിൽ സമസ്തയുടെ പ്രവർത്തനങ്ങൾ മാതൃകയാണെന്നും പരസ്പര സ്നേഹവും സൗഹൃദവുമാണ് കേരളിയ പണ്ഡിതർ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിൻ്റെ മത സൗഹാർദ്ദത്തിനും ഐക്യത്തിനും ഊന്നൽ നൽകിയ പ്രവർത്തനങ്ങളാണ് സമസ്ത നടത്തിയത്.സമസ്ത സെൻ്റിനറിയുടെ ഭാഗമായി എല്ലാ സമൂഹങ്ങൾക്കും ഗുണകരമായ ഒട്ടേറെ പദ്ധതികളാണ് സുന്നീ പ്രസ്ഥാനം അവിഷ്ക്കരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ.കെ. മുഹമ്മദലി ഫൈസി അദ്ധ്യക്ഷത വഹിച്ചു.ജില്ല,സോൺ,സർക്കിള്‍ ഭാരവാഹികള്‍, സമസ്ത സെൻ്റിനറി സമിതി ഭാരവാഹികള്‍ ക്രിയേഷനിൽ 25
ൽ പങ്കെടുത്തു.
വിവിധ സെഷനുകൾക്ക് ബശീർ മാസ്റ്റർ ചെല്ലക്കൊടി ,എസ് ശറഫുദ്ദീൻ,കെ.എസ്.മുഹമ്മദ് സഖാഫി ,പി.സി. അബുശ്ശദ്ദാദ്,എസ്.അബ്ദുല്ല മാസ്റ്റർ,സി.എച്ച്.നാസർ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. വി.എസ്.കെ.തങ്ങൾ,കെ.ഒ.അഹ്മദ് കുട്ടി ബാഖവി,കെ.എ സലാം ഫൈസി ,ഇ.പി. അബ്ദുല്ല സഖാഫി,ആലാൻ അന്ത്രു ഹാജി,കെ.അലി സഖാഫി പ്രസംഗിച്ചു.