മുണ്ടക്കുറ്റി:
മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്കൂളിൽ കർക്കിടക മാസത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടുകൊണ്ട് കർക്കിടക മഹോത്സവത്തിന് തുടക്കം കുറിച്ചു.കർക്കിടകത്തിലെ കരുത്ത് പത്തിലയായിരുന്നു.പുതുതലമുറയും അത് തിരിച്ചറിയണം എന്ന ലക്ഷ്യത്തോടെ 10 ദിവസങ്ങളിലായി 10 ഇലകൾ പരിചയപ്പെടുത്തുന്ന കർക്കിടക മഹോത്സവത്തിന് ഇന്ന് തുടക്കമായി.പിടിഎ പ്രസിഡൻറ് ബഷീർ കെ പി ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്റ്റർ അബ്ദുൽ റഫീഖ് പി. കെ, മൊയ്തു.ടി, ഹരിത. കെ , റഷീന. കെ .എസ്, സിറിൾ സെബാസ്റ്റ്യൻ , ബിജിഷ .പി, കൃഷ്ണപ്രകാശ്, മഞ്ജുഷ. എൻ, ഫർസാന, പ്രസൂണ, അശ്വതി,ഫസ്ന
പിടിഎ അംഗങ്ങളായ ബുഷറ , ഹാജറ, ഷീബ ചന്ദ്രൻ ,ബീന , സരോജിനി എന്നിവർ സംബന്ധിച്ചു. ഒന്നാം ദിവസത്തിൽ തയ്യാറാക്കിയ താള് കറി കുട്ടികളിൽ പുതു രുചിയേകി. ജെറ്റിഷ് ജോസ് നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
തലപ്പുഴ ഗവ. എൻജിനീയറിങ് കോളജിൽ ഒന്നാം വർഷ റെഗുലർ എംടെക് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് ആൻഡ് സിഗ്നൽ പ്രോസസ്സിംഗ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (നെറ്റ് വർക്ക് ആൻഡ് സെക്യൂരിറ്റി)