ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസാപ്പ് കേരളയും കൊച്ചിൻ ഷിപ്പ്യാർഡും ചേർന്നൊരുക്കുന്ന മറൈൻ സ്ട്രക്‌ച്വറൽ ഫിറ്റർ & ഫാബ്രിക്കേറ്റർ കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2021ന് ശേഷം ഐടിഐ ഫിറ്റർ, വെൽഡർ, ഷീറ്റ് മെറ്റൽ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. https://csp.asapkerala.gov.in/courses/marine-structural-fitter-and-fabricator മുഖേന രജിസ്റ്റർ ചെയ്ത് ഐടിഐ സർട്ടിഫിക്കറ്റിന്റെ പകർപ്പ് സഹിതം ഓഗസ്റ്റ് നാലിന് കണ്ണൂർ പാലയാട് സ്കിൽ പാർക്കിൽ എത്തിച്ചേരണം. ഫോൺ: 9495999712.

കുടുംബകോടതി സിറ്റിങ്
കുടുംബ കോടതി ജഡ്ജ് കെ.ആര്‍ സുനില്‍ കുമാറിന്റെ അധ്യക്ഷതയില്‍ ഓഗസ്റ്റ് എട്ടിന് സുല്‍ത്താന്‍ ബത്തേരിയിലും ഓഗസ്റ്റ് 16 ന് മാനന്തവാടി കോടതിയിലും രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ സിറ്റിങ് നടത്തും.