കോഴിക്കോട് ബേപ്പൂർ ക്ഷീര പരിശീലന കേന്ദ്രത്തിൽ ഓഗസ്റ്റ് 12 മുതൽ 14 വരെ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ക്ഷീരസംഘം ലാബ് അസിസ്റ്റന്റ്/പ്രോക്യുർമെന്റ് അസിസ്റ്റന്റുമാർക്ക് പരിശീലനം നൽകും. പങ്കെടുക്കുന്നവർ ഓഗസ്റ്റ് എട്ട് വൈകിട്ട് അഞ്ചിനകം 0495 2414579 മുഖേനെയോ നേരിട്ടോ രജിസ്റ്റർ ചെയ്യണം.

ഇത്തവണ 6 ലക്ഷം കുടുംബങ്ങള്‍ക്ക് ഓണക്കിറ്റ്, തുണി സഞ്ചി ഉള്‍പ്പെടെ 15 ഇനം സാധനങ്ങള്‍
തിരുവനന്തപുരം : സപ്ലൈകോ ഓണച്ചന്തകള്‍ക്ക് ഓഗസ്റ്റ് 25-ന് തുടക്കമാകുമെന്ന് മന്ത്രി ജി.ആർ. അനില്‍കുമാർ. ജില്ലാ കേന്ദ്രങ്ങളിലും നിയോജനകമണ്ഡലം ആസ്ഥാനത്തും ആരംഭിക്കുന്ന ഓണച്ചന്തകളുടെ ഉദ്ഘാടനം 25-ാം തീയതി വൈകിട്ട് തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി