ഒരേ ട്രെയിനിൽ മടക്കയാത്ര എങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ്; ഉത്സവകാല പ്ലാനുമായി റെയിൽവേ

ന്യൂഡൽഹി: ഉത്സവ സീസണിലെ ട്രെയിൻ യാത്രക്കാരുടെ തിരക്കിന് പരിഹാരവുമായി പുതിയ പദ്ധതി അവതരിപ്പിച്ച് റെയിൽവേ. ഒക്ടോബർ, നവംബർ മാസങ്ങളിലെ നിശ്ചിത ദിവസങ്ങളിൽ ഒരേ ട്രെയിനിൽ ഇരുവശങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് മടക്ക ടിക്കറ്റിൽ 20 ശതമാനം കിഴിവ് നൽകാനാണ് തീരുമാനം.
റൗണ്ട് ട്രിപ്പ് പാക്കേജ് എന്ന പദ്ധതി പ്രകാരം ഒക്ടോബർ 13 മുതൽ 26 വരെ യാത്ര ചെയ്യുന്നവർ അതേ ട്രെയിനിലാണ് നവംബർ 17 നും ഡിസംബർ ഒന്നിനും ഇടയിൽ മടങ്ങുന്നതെങ്കിൽ ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവ് ലഭിക്കും. ഈ മാസം 14 മുതലുള്ള ടിക്കറ്റ് ബുക്കിങ്ങിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കൺഫേർമ്ഡ് ടിക്കറ്റിന് മാത്രമായിരിക്കും ഈ ആനുകൂല്യം. ഈ സ്‌കീമിന് കീഴിൽ ടിക്കറ്റ് എടുത്ത് റദ്ദാക്കിയാൽ റീ ഫണ്ട് ഉണ്ടാകില്ല. രണ്ട് യാത്രകളിലും മാറ്റങ്ങളും അനുവദിക്കില്ല.
റെയിൽവേയുടെ ബുക്കിങ് വെബ്‌സൈറ്റിലെ കണക്ടിങ് ജേർണി ഫീച്ചർ ഉപയോഗിച്ച് ഈ പാക്കേജ് ബുക്ക് ചെയ്യാം. രാജധാനി, ശതാബ്ദി, തുരന്തോ എന്നീ ട്രെയിനുകളിലെല്ലാം ഈ ആനുകൂല്യം ലഭിക്കും. രണ്ടു ഭാഗങ്ങളിലേക്കുമുള്ള യാത്രയും ഓരേ ട്രെയിനിൽ ആകണം. മടക്കയാത്രയുടെ ടിക്കറ്റ് നിരക്കിലാണ് ഇളവ് ലഭിക്കുക. ആവശ്യകതയ്ക്ക് അനുസരിച്ച് ടിക്കറ്റ് നിരക്ക് ഉയരുന്ന ട്രെയിനുകളിൽ ഇളവ് ലഭിക്കില്ല. രണ്ട് യാത്രാടിക്കറ്റുകളും ഒരാളുടെ പേരിൽ തന്നെ ബുക്ക് ചെയ്യണം

സൈക്യാട്രിസ്റ്റ്- ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം.

ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന വിമുക്തി ലഹരി മോചന കേന്ദ്രത്തിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എംബിബിഎസ്, എംഡി /ഡിപിഎം /ഡിഎൻബിയും ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് എംഫിൽ/പിജിഡിസിപി

ടൂൾക്കിറ്റ് ഗ്രാന്റ് പദ്ധതി; അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട പരമ്പരാഗത കരകൗശല വിദഗ്ധർ, കൈപ്പണിക്കാർ, പൂർണ വൈദഗ്ധ്യമില്ലാത്ത തൊഴിലാളികൾ എന്നിവർക്ക് ടൂൾകിറ്റ് വാങ്ങുന്നതിനുള്ള ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കാനും, കൂടുതൽ വിവരങ്ങൾക്കും www.bwin.kerala.gov.in സന്ദർശിക്കണം. ഫോൺ: 0495 2377786.

പാർട്ട് ടൈം അധ്യാപക നിയമനം

മാനന്തവാടി ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ പാർട്ട് ടൈം ഹയർ സെക്കണ്ടറി മലയാളം അധ്യാപക തസ്തികയിലേക്ക് ദിവസ വേതനടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ അസലുമായി ഓഗസ്റ്റ് 14ന്

വാടക നിയമത്തിൽ ഭേദഗതി വരുത്തണം:വ്യാപാരി വ്യവസായി ഏകോപനസമിതി

കാക്കവയൽ:വാടക കെട്ടിടങ്ങളിൽ കച്ചവടം ചെയ്യുന്ന വ്യാപാരികളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് വേണ്ടി നിലവിലുള്ള വാടക നിയമത്തിൽ ഭേദഗതി വരുത്തി നിയമനിർമാണം നടത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കാക്കവയൽ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ചെറുകിട വ്യാപാര

ക്വട്ടേഷൻ ക്ഷണിച്ചു.

മാനന്തവാടി പട്ടികവർഗ വികസന ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളിലെ 103 കുട്ടികൾക്ക് ചെരുപ്പുകൾ വിതരണം ചെയ്യാൻ സ്ഥാപനങ്ങൾ/വ്യക്തികളിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിനകം പട്ടികവർഗ വികസന

ഹാഷിമിനെ അനുമോദിച്ചു

കപ്പുംചാൽ: ജപ്പാനിലെ ഹോക്കൈഡോ യൂണിവേഴ്സിറ്റിയിൽ ‘പ്രകാശപ്രതികരണ ശേഷിയുള്ള മോളിക്കുലർ മെഷീനുകളുടെ രൂപകൽപനയും പ്രവർത്തന സംയോജനവും’ എന്ന വിഷയത്തിൽ ഉന്നതഗവേഷണത്തിന് പ്രവേശനം ലഭിച്ച ഡബ്ല്യു.എം.ഒ. ഐ ജി ആർട്സ് ആൻഡ് സയൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.