സംസ്ഥാന സർക്കാറിന്റെ വൃത്തിക്ക് ഉള്ള അവാർഡ് നിറവിൽ കൽപ്പറ്റ

തിരുവനന്തപുരം:ഭാരത സർക്കാർ ശുചിത്വ മാലിന്യ സംസ്ക്കരണ രംഗത്ത് നടപ്പിലാക്കിയ 2024 – 25 വർഷത്തെ സ്വച്ച് സർവേക്ഷൻ റാങ്കിങ്ങിന്റെ ഭാഗമായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച “സസ്‌റ്റൈൻഡ് സാനിറ്റേഷൻ എക്സലൻസി അവാർഡിന്” കൽപ്പറ്റ നഗരസഭ അർഹരായി.

ശുചിത്വഭേരി എന്ന പേരിൽ തിരുവനന്തപുരത്തെ ടാഗോർ തിയേറ്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ശഎം.ബി. രാജേഷിൽ നിന്നും കൽപ്പറ്റ നഗരസഭ ചെയർമാൻ ടിജെ ഐസക്കിന്റെ നേതൃത്വത്തിൽ അവാർഡ് ഏറ്റു വാങ്ങി.

2022 വർഷം മുതൽ 2025 വരെ തുടർച്ചയായ മൂന്ന് വർഷം ഒ ഡി എഫ് പ്ലസ് പ്ലസ് അംഗീകാരം നേടിയ കേരളത്തിലെ ഏക നഗരസഭ എന്നതിലാണ് കൽപ്പറ്റ നഗരസഭ അവാർഡിന് അർഹരായത്.
ഈ കാറ്റഗറിയിൽ സംസ്ഥാനതലത്തിൽ അംഗീകാരം നേടുന്ന ഏക നഗരസഭയും കൽപ്പറ്റയാണ് എന്നത് പ്രത്യേകതയാണ്.

മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി സർക്കാർ നിശ്ചയിച്ച വിവിധ മേഖലകളായ മാലിന്യ സംസ്ക്കരണം, നഗര സൗന്ദര്യ വൽക്കരണം, കക്കൂസ് മാലിന്യ പരിഹാര സംവിധാനം, ജൈവ മാലിന്യത്തിൽ നിന്നും ജൈവ വളം ഉൽപ്പാദനം, ഉറവിട മാലിന്യ സംസ്ക്കരണം, തുടങ്ങിയവയിൽ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളുടെ ഭാഗമായാണ് അവാർഡ് ലഭ്യമായത്. അവാർഡ് നേടുക വഴി സംസ്ഥാനത്തിന് തന്നെ മാതൃകയായിരിക്കുകയാണ് കൽപ്പറ്റ നഗരസഭ.

ചടങ്ങിൽ കൽപ്പറ്റ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് എ. പി മുസ്തഫ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ആയിഷാ പള്ളിയാലിൽ. രാജാറാണി. നഗരസഭാ സെക്രട്ടറി അലി അഷ്ഹർ, കൗൺസിലർമാരായ കെ.അജിത, സുഭാഷ് പി.കെ, റൈഹാനത്ത് വടക്കേതിൽ, റജുല, നിജിത, വത്സല നഗരസഭ ക്ലീൻ സിറ്റി മാനേജർ ശ്രീ സത്യൻ, നഗരസഭ ഹെൽത്ത് ഇൻസ്പെക്ർ മുഹമ്മദ് സിറാജ്, ശുചിത്വ മിഷൻ നഗരസഭ വൈ.പി. അതുല്യ, നഗരസഭ കണ്ടിജന്റ് ജീവനക്കാരൻ പ്രജി തുടങ്ങിയവർ സംബന്ധിച്ചു.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.