കോട്ടത്തറ ഗവ. ഹൈസ്കൂളിൽ
കോട്ടത്തറ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ
മാ കെയർ സെന്റർ
പ്രവർത്തനം തുടങ്ങി. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘുഭക്ഷണം, പാനീയങ്ങൾ, സാനിറ്ററി നാപ്കിനുകൾ എന്നിവ ലഭ്യമാക്കുന്നതിനായിട്ടാണ് പൊതുവിദ്യാലയങ്ങളിൽ മാ കെയർ കിയോസ്കുകൾ ആരംഭിക്കുന്നത്. കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി പി രനീഷ് ഉദ്ഘാടനം ചെയ്തു.
സിഡിഎസ്
ചെയർപേഴ്സൺ ശാന്ത ബാലകൃഷ്ണൻ അധ്യക്ഷയായി.
കുടുംബശ്രീ ജില്ലാതല മിഷൻ കോർഡിനേറ്റർ ഇൻചാർജ് കെ എം സലീന, അംഗങ്ങളായ പി എസ് അനുപമ, ബിന്ദു മാധവൻ, സ്കൂൾ പ്രധാനാധ്യാപിക രജനി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ജയേഷ്, അശ്വന്ത്, വൈസ് ചെയർപേഴ്സൺ
ജെനിമോൾ, ബ്ലോക്ക് കോർഡിനേറ്റർ മഹിജ, എക്സിക്യൂട്ടീവ് അംഗങ്ങളായ ഷിൽറ്റി മാത്യു, അനിത ചന്ദ്രൻ, സുജ ബാലൻ, ഹസീന അലി, സ്റ്റാഫ് അംഗങ്ങളായ രേഷ്മ, സുജാത, പ്രേമ, വസന്ത, ബിനി ജോസഫ് എന്നിവർ പങ്കെടുത്തു.