ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണക്കാലത്ത് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ ജില്ലയില്‍ രണ്ട് സ്ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നതായി ഡെപ്യൂട്ടി കണ്ട്രോളര് അറിയിച്ചു. പൊതുജനങ്ങള്‍ക്ക് അളവ്-തൂക്ക നിയമ ലംഘനങ്ങള്‍ സംബന്ധിച്ച് പരാതികള്‍ കണ്ട്രോള് റൂം നമ്പറില്‍ 04936203370 അറിയിക്കാം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.