സൺഡേ സ്കൂൾ കലോത്സവം:കോറോം സെയ്ൻ്റ് മേരീസ് സ്കൂ‌ളിന് കിരീടം

ഇരുമനത്തൂർ: മലങ്കര യാക്കോ ബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ മാനന്തവാ ടി മേഖലാ കലോത്സവം സമാപി ച്ചു. ഇരുമനത്തൂർ സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടത്തിയ കലോത്സവത്തിന് എം. ജെ. എസ്. എസ്. എ മലബാർ ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. ബേബി പൗലോസ് ഓലിക്കൽ പതാക ഉയർത്തി.
കോറോം സെന്റ് മേരീസ് സൺഡേ സ്കൂൾ ഒന്നും മാനന്തവാടി സെന്റ് ജോർജ് സൺഡേ സ്കൂൾ രണ്ടും ഇരുമനത്തൂർ സെയ്ന്റ് ജോൺസ് സൺഡേ സ്കൂൾ മൂന്നും സ്ഥാനങ്ങൾ നേടി. അധ്യാപക കലോത്സവത്തിൽ ഇരുമനത്തൂർ സെന്റ് ജോൺസ് സൺഡേ സ്കൂളാ ണ് ഒന്നാമതെത്തിയത്. മാനന്തവാടി സെന്റ് ജോർജ് രണ്ടാംസ്ഥാനംനേടി. തൃശ്ശിലേരി, കോറോം സൺഡേ സ്കൂളുകൾ മൂന്നാം സ്ഥാനം പങ്കിട്ടു. സമാപനസമ്മേള നം എം.ജെ.എസ്.എസ്. ഭദ്രാസന ഡയറക്ടർ അനിൽ ജേക്കബ് കീച്ചേ രി ഉദ്ഘാടനംചെയ്തു. ഫാ. അനൂപ് ചാത്തനാട്ടുകൂടി അധ്യക്ഷത വഹിച്ചു. വിജ യികൾക്കുള്ള ഉപഹാരം വിതരണം ചെയ്തു. ഭദ്രാസന സെക്രട്ടറി ജോൺബേബി, ഡിസ്ട്രിക് ഇൻസ്പെക്ടർ എബിൻ പി. ഏലിയാസ്, സെക്രട്ടറി നിഖിൽ പീറ്റർ, ജ്യോതിർഗമയ കോ ഡിനേറ്റർ കെ.എം. ഷിനോജ്, , ഫാ. ബാബു നീറ്റുകര, ഫാ. എൽദോ കൂരൻതാഴത്തുപറമ്പിൽ, ഫാ. ജോർജ് നെടുംതള്ളി, ഫാ. വർഗീസ് താഴത്തേക്കുടി, പള്ളി ട്രസ്റ്റി ഷാജി കെ പി, സെക്രട്ടറി ജിജേഷ് അബ്രഹാം തുടങ്ങിയവർ സംസാരിച്ചു.

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.

വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ

നാഷണൽ സർവ്വീസ് സ്കീമിന്റെ ഹരിത ഭൂമി പദ്ധതിക്ക് തുടക്കമായി

വരദൂർ :വയനാട് ജില്ലാ ഹയർസെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ വരദൂർ പാടശേഖരത്തിൽ രണ്ടേക്കർ നെൽകൃഷിക്ക് തുടക്കമായി. .ജില്ലയിലെ 54 യൂണിറ്റുകളിൽ നിന്നും രണ്ടു വീതം വൊളണ്ടിയർമാർ ഈ പരിപാടിയിൽ പങ്കെടുത്തു. കൂടാതെ പ്രോഗ്രാം

വനംവകുപ്പ് നിലപ്പാടുകൾ തിരുത്തിയില്ലെങ്കിൽ ശക്തമായ സമരം :ടി.സിദ്ദിഖ് എം.എൽ എ

പടിഞ്ഞാറത്തറ: പൂഴിത്തോട് -പടിഞ്ഞാറത്തറ പാത വയനാടിന്റെ കണക്റ്റിവിറ്റിക്ക് ഏറെ പ്രാധാന്യമുള്ളതാണെന്നും,ആ പാതയോട് വനം വകുപ്പ് 1995-ൽ സ്വീകരിച്ച നിലപാട് ഇപ്പോൾ നടക്കുന്ന ഇൻവെസ്റ്റിഗേഷനിൽ ആവർത്തിച്ചാൽ ശക്തമായ പ്രക്ഷോഭത്തിന് വയനാട് വേദിയാകുമെന്നും താൻ അതിന്റെ മുൻ

മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പുലിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ 23 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ച മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചടങ്ങ് വാർഡ് മെമ്പർ നിസാർ ൽ.കെ ഉദ്ഘാടനം ചെയ്തു. അബൂബക്കർ മാസ്റ്റർ

പുതിയ കാൽവെപ്പായി മൃഗാശുപത്രി വികസന സമിതി. പ്രഥമ യോഗം ചേർന്നു.

ചെന്നലോട്: ആശുപത്രികളുടെ ദൈനംദിന പ്രവർത്തനങ്ങളിലും വികസന കാര്യങ്ങളിലും വലിയ പങ്കുവഹിക്കാവുന്ന സംവിധാനമായ ആശുപത്രി വികസന സമിതി തരിയോട് മൃഗാശുപത്രിയിൽ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. പ്രഥമ യോഗത്തിൽ ആശുപത്രി വികസന സമിതി ചെയർമാൻ കൂടിയായ തരിയോട്

കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ

ഒന്നിച്ചോണം പോന്നോണം കുടുംബ സംഗമത്തിന്റെ ഓണം ആഘോഷിച്ച് ക്രിസ്തു രാജ പബ്ലിക് സ്കൂൾ. സ്കൂളിലെ മുഴുവൻ വിദ്യാർഥികളും അവരുടെ അച്ഛന്മമാരും സഹോദരങ്ങളും മുത്തശ്ശന്മാരും മുത്തശ്ശിമാരും പങ്കെടുത്ത ഒത്തൊരുമയുടെയും സംമ്പൽ സമൃത്തിയുടെയും ഒന്നിച്ചുള്ള ഓണാഘോഷമാണ് സ്കൂളിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.