പുലിക്കാട് ഗവൺമെന്റ് എൽപി സ്കൂളിൽ 23 വർഷത്തെ തുടർച്ചയായ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററായി പ്രൊമോഷൻ ലഭിച്ച മുജീബ് മാസ്റ്റർക്ക് യാത്രയയപ്പ് നൽകി.
ചടങ്ങ് വാർഡ് മെമ്പർ നിസാർ ൽ.കെ ഉദ്ഘാടനം ചെയ്തു.
അബൂബക്കർ മാസ്റ്റർ മുഖ്യാതിഥിയായി.
പ്രസിഡണ്ട് അബ്ദുല്ല കെ , ഹെഡ്മിസ്ട്രസ് ജസ്സി വിവി ,മുൻ പിടിഎ പ്രസിഡണ്ടുമാർ,മുൻ വാർഡ് മെമ്പർമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ പ്രസ്തുത പരിപാടിയിൽ
രക്ഷിതാക്കൾ പൂർവ്വ വിദ്യാർത്ഥികൾ പൊതുജനങ്ങൾ പങ്കെടുത്തു.

പുഷ്പ കൃഷിക്ക് പ്രിയമേറുന്നു, ഓണം വിളവെടുപ്പ് തുടങ്ങി.
കാവുംമന്ദം: ഓണ വിപണി ലക്ഷ്യമിട്ട് തരിയോട് ഗ്രാമപഞ്ചായത്തിന്റെ ധന സഹായത്തോടെ വിവിധ ജെ എൽ ജി ഗ്രൂപ്പുകൾ ചെയ്തുവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു. പാമ്പുംകുനി വാർഡിലെ ഹരിത ജെ എൽ ജി ഗ്രൂപ്പ്