കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി.

അമ്പലവയൽ:
ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ,
അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജെസ്സി ജോർജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ സി കൃഷ്ണൻ, വി വി രാജൻ, പഞ്ചായത്ത് സെക്രട്ടറി കെ എ അബ്ദുൽ ജലീൽ, അമ്പലവയൽ സിഡിഎസ് ചെയർപേഴ്സൺ നിഷ രഘു,
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ കെ അമീൻ, കെ എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ അർഷക്ക് സുൽത്താൻ എന്നിവർ പങ്കെടുത്തു.

മേളയിൽ നന്മ യൂണിറ്റിന്റെ കോഫി പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

ഐപിഎൽ പ്രേമികൾക്ക് എട്ടിന്റെ പണി! ടിക്കറ്റിന്റെ ജിഎസ്ടി വർധിച്ചു.

ഐപിഎൽ ആരാധകർക്ക് വമ്പൻ തിരിച്ചടിയാണ് പുതിയ ടാക്‌സ് നയം മൂലം ലഭിച്ചിരിക്കുന്നത്. പുതിയ നയപ്രകാരം ഐപിഎൽ ടിക്കറ്റുകൾക്ക് വിലവർധിക്കും. പ്രീമിയം സ്‌പോർട്ടിങ് ഇവന്റുകളുടെ ടിക്കറ്റുകൾക്ക് ഇനിമുതൽ 40 ശതമാനം ജിഎസ്ടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം.

കൽപ്പറ്റയിൽ ശേഷിവികസന പരിശീലനം സംഘടിപ്പിച്ചു.

കൽപ്പറ്റ: കുടുംബശ്രീ മിഷൻ വയനാട് ജൻഡർ വികസന വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കമ്മ്യൂണിറ്റി കൗൺസിലർമാർക്കും റിസോഴ്സ് പേഴ്സൺമാർക്കും ശേഷി വികസന പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്

ചെന്നലോട് അക്ഷയ കേന്ദ്രം ഉദ്ഘാടനം ചെയ്തു.

ചെന്നലോട്: നവീകരിച്ച അക്ഷയ കേന്ദ്രം തരിയോട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിനു സമീപം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. അക്ഷയ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സൂന

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് സന്ദർശകർക്ക് നാളെ പ്രവേശനമില്ല.

എൻ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലേക്ക് തിരുവോണ ദിനത്തിൽ (സെപ്തംബർ 5) സന്ദർശകർക്ക് പ്രവേശനമില്ലെന്ന് എൻ ഊര് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിലന്വേഷകർക്ക് പിന്തുണയായി സുൽത്താൻ ബത്തേരി നഗരസഭയിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തൊഴിൽമേള സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭയിൽ ആരംഭിച്ച ജോബ് സ്‌റ്റേഷനിൽ 510

കാരുണ്യത്തിന്റെ കൈത്താങ്ങുമായി വ്യാപാരി വ്യവസായി സമിതി.

തിരുനെല്ലി:വ്യാപാരി വ്യവസായി സമിതി തിരുനെല്ലി യൂണിറ്റ് രോഗിയായ തിരുനെല്ലി സ്വദേശി സി. ടി രഘുനാഥന് ലോട്ടറി സ്റ്റാൾ നൽകി. സ്റ്റാളിന്റെ ഉദ്ഘാടനം വ്യാപാരി വ്യവസായി സമിതി മാനന്തവാടി ഏരിയ കമ്മറ്റി പ്രസിഡന്റ് സുരേഷ്‌കുമാർ നിർവഹിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.