പടിഞ്ഞാറത്തറ: വയനാട്ടിലേക്കുള്ള ചുരങ്ങൾ അനുദിനം ഗതാഗതക്കുരുക്കിൽ അമരുമ്പോഴും നൂറ്റാണ്ടുകൾക്കു മുമ്പേ പൂർത്തിയാക്കാൻ കഴിയുമായിരുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ പാതയോട് അധി: കൃ തർ കാണിക്കുന്ന നിഷേധാത്മക നിലപ്പാടിൽ പ്രതിഷേധിച്ച് പാതയ്ക്കു വേണ്ടി സൗജന്യമായി ഭൂമി വിട്ടു നൽകിയ 100 കണക്കിന് കുടുംബങ്ങൾ പടിഞ്ഞാറത്തറ ടൗണിൽ ജനകീയ കർമ്മ സമിതിയുടെ സമര പന്തലിനോട് ചേർന്ന് ഏകദിന പ്രതിഷേധ കൂട്ടായ്മ നടത്തി.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ബാലൻ പരിപാടി ഉദ്ഘാടനം ചെയ്തു. പകൽ മുഴുവൻ നീണ്ടു നിൽക്കുന്ന പ്രതിഷേധത്തോടനുബന്ധിച്ച് വൈകുന്നേരം ടൗണിൽ പ്രതിഷേധ പ്രകടനവും പൊതു സമ്മേളനവും നടത്തി.സർക്കാർ സംവിധാനങ്ങൾ പല പാതകൾക്കും പൊന്നും വില നൽകി ഭൂമിയേറ്റെടുക്കുമ്പോഴും ഒരു രൂപ പ്രതിഫലം വാങ്ങാതെ ഒരു നാടിന്റെ സ്വപ്ന സാക്ഷാത്ക്കാരത്തിനു വേണ്ടി ഏക്കറുക്കണക്കിന് ഭൂമി വിട്ടു നൽകയവരേ മാറി മാറി വന്ന സർക്കാരുകൾ വഞ്ചിച്ചു. 104 ഏക്കർ ഭൂമി പകരം വനവത്ക്കരണത്തിനായി വിട്ടു നൽകിയിട്ടും, അത് വനമായിട്ടും പാത യാഥാർത്ഥ്യമാകാത്തതിൽ പ്രതിഷേധിച്ചു കൂടിയായിരുന്നു സമരം…. ഒരിക്കൽ ഭരണാനുമതി ലഭിച്ച പാതവീണ്ടും ഇൻവെസ്റ്റിഗേഷൻ നടത്താൻ2024ൽ വീണ്ടും സർക്കാർ 1.50 കോടി വകയിരുത്തിയെങ്കിലും കോഴിക്കോട് ജില്ലയിൽ ഇതുവരെ ഇൻവെസ്റ്റിഗേഷൻ പൂർത്തിയായിട്ടില്ല. വയനാട് ഇന്നഭിമുഖീകരിക്കുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾക്കും പരിഹാരമായേക്കാവുന്ന ഈ പാതയോട് സർക്കാർ സംവിധാനങ്ങളും , ജനപ്രതിനിധികളും കാണിക്കുന്നത് ക്രൂരമായ അവഗണനയാണ്….പ്രഖ്യാപിയ്ക്കപ്പെട്ട പാതകൾക്കൊന്നും രാത്രി യാത്രാ നിരോധനത്തിന് പരിഹാരം കാണാൻ കഴിയില്ലെന്നിരിക്കേ എന്തിനാണ് കോടികളുടെ പദ്ധതികൾ പ്രഖ്യാപിയ്ക്കപ്പെടുന്നത്…. നൂറ്റാണ്ടുകൾ കഴിഞ്ഞാലും യാഥാർത്ഥ്യമാവാൻ സാധ്യതയില്ലാത്ത തുരങ്ക പാത വന്നതിനു ശേഷം നാം സഞ്ചാര സ്വാതന്ത്ര്യം അനുഭവിച്ചാൽ മതിയെന്ന കടുംപിടുത്തം ശരിയല്ല. യുദ്ധകാലാടിസ്ഥാനത്തിൽ പാത പൂർത്തിയാക്കിയില്ലെങ്കിൽ നിയമലംഘന സമരമടക്കം ആലോചിക്കുന്നതായി സമരത്തിന് അഭിവാദ്യമർപ്പിച്ച് സംസാരിച്ച ജനകീയ കർമ്മ സമിതി ഭാരവാഹികളും പറഞ്ഞു. ബിനു വി.കെ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റഷീദ് വാഴയിൽ.എം.പി നൗഷാദ്,ലീഗ് ജില്ലാ സെക്രട്ടറി,ഹാരീസ് കണ്ടിയൻ, ബി ജെ പി പടിഞ്ഞാറത്തറ പഞ്ചായത്ത്പ്രസിഡണ്ട് രാജൻ, നാസർ വ്യാപാരി സെക്രട്ടറി, സ്റ്റാൻലി അഗസ്റ്റിൻ (ബീനാച്ചി – പനമരം റോഡ് ജനകീയ കർമ്മ സമിതി ) കെ.എം ഭാസ്ക്കരൻ (കേരള ദളിത് പാന്തേഴ്സ് ) ജോൺ മാസ്റ്റർ (രാഷ്ട്രീയ കിസാൻ മഹാ സംഘ് ) അലവി ഗ്രുഡ്സ് ഡ്രൈവേഴ്സ് യൂണിയൻ) ഷമീർ കട വണ്ടി (CIT(u) മോട്ടോർ തൊഴിലാളി യൂണിയൻ മത, സാമൂഹ്യ സാംസ്ക്കാരിക രാഷ്ട്രീയ മേഖലയിലുള്ള 52 ഓളം സംഘടനാ പ്രതിനിധികൾ സംസാരിച്ചു.

ടൂറിസം സംഘടനകൾ എം.എൽ.എയുമായി ചർച്ച നടത്തി.
വയനാട്ടിലെ ടൂറിസം രംഗത്തെ പ്രതിസന്ധിയെ കുറിച്ച് വിവിധ ടൂറിസം സംഘടനകളുടെ നേതൃത്വത്തിൽ കൽപറ്റ നിയോജക മണ്ഡലം എം.എൽ. എ അഡ്വ. ടി. സിദ്ധീഖ് എം. എൽ.എയുമായി ചർച്ച നടത്തി. മേഖലയിലെ പ്രധാന പ്രശ്നങ്ങൾ സംഘടനാ