കുടുംബശ്രീ ഓണം ജില്ലാ പ്രദർശന വിപണനമേള തുടങ്ങി.

അമ്പലവയൽ:
ഗുണമേന്മയേറിയ ഉത്പ്പന്നങ്ങളും നാടൻ കാർഷിക വിഭവങ്ങളുമായി ഓണത്തെ വരവേൽക്കാൻ ഒരുങ്ങി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ഓണം ജില്ലാ പ്രദർശന വിപണനമേള അമ്പലവയൽ ബസ്റ്റാന്റിൽ ആരംഭിച്ചു. കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്ന മായം കലരാത്ത വിഭവങ്ങൾ, തുണിത്തരങ്ങൾ, അച്ചാറുകൾ, മൺപാത്രങ്ങൾ, പച്ചക്കറികൾ, നിറപ്പൊലിമയിൽ വിളവെടുത്ത പൂക്കൾ എന്നിവ ലഭ്യമാക്കും. ജില്ലയിലെ 27 സിഡിഎസുകളിലും ഓണച്ചന്തകൾ സംഘടിപ്പിക്കും. സെപ്റ്റംബർ മൂന്ന് വരെ ഉണ്ടാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ മേള ഉദ്ഘാടനം ചെയ്തു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ഹഫ്സത്ത് അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയർപേഴ്സൺ സീത വിജയൻ, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂർ,
അമ്പലവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ഷമീർ, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ അനീഷ് ബി നായർ, അമ്പലവയൽ ഗ്രാമപഞ്ചായത്ത് വികസനകാര്യ ചെയർപേഴ്സൺ ജെസ്സി ജോർജ്, ക്ഷേമകാര്യ ചെയർപേഴ്സൺ ഷീജ ബാബു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ടി ബി സെനു, അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എൻ സി കൃഷ്ണൻ, വി വി രാജൻ, പഞ്ചായത്ത് സെക്രട്ടറി കെ എ അബ്ദുൽ ജലീൽ, അമ്പലവയൽ സിഡിഎസ് ചെയർപേഴ്സൺ നിഷ രഘു,
കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ കെ കെ അമീൻ, കെ എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ അർഷക്ക് സുൽത്താൻ എന്നിവർ പങ്കെടുത്തു.

മേളയിൽ നന്മ യൂണിറ്റിന്റെ കോഫി പ്രൊഡ്യൂസർ ഗ്രൂപ്പ് ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിപ്പിലേക്ക്

പവന്‍ വില 480 രൂപ ഉയര്‍ന്ന് 98,640 രൂപയാണ്. ഇന്നലെ പവന് 1,120 രൂപ കുറഞ്ഞത് വലിയ ആശ്വാസം നല്‍കിയിരുന്നെങ്കിലും ഇന്നത്തെ വര്‍ധനയോടെ വീണ്ടും മുകളിലേക്കെന്ന ആശങ്കയാണ് സൃഷ്ടിക്കുന്നത്. രാവിലെ മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ചില്‍

പ്രശാന്തി പദ്ധതി: പ്രായം മറന്നുല്ലസിച്ച് വൃദ്ധസദനത്തിലെ അന്തേവാസികള്‍

അഗതി മന്ദിരത്തിന്റെ ചുവരുകള്‍ക്കുള്ളില്‍ ആരുമില്ലെന്ന വേദനയില്‍ കണ്ണീര്‍ പൊഴിക്കുന്നതല്ല ജീവിതം, ഞങ്ങടെ സന്തോഷത്തിനായി കൈകോര്‍ക്കാന്‍ എല്ലാവരുമുണ്ട്. മാനന്തവാടി കോമാച്ചി പാര്‍ക്കിലെ സൗന്ദര്യ ആസ്വദിച്ച് സംസാരിക്കുകയായിരുന്നു 69 ക്കാരി ജീനത്ത്. ജനമൈത്രി പോലീസ് പ്രശാന്തി പദ്ധതിയുടെ

ഡബ്ല്യു.എം.ഒ ഗ്രീൻ മൗണ്ട് സ്‌കൂൾ നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽദാനം 19ന്

പടിഞ്ഞാറത്തറ: സ്വപ്‌നങ്ങൾക്കുമേൽ രാത്രിയുടെ ഇരുട്ടിൽ ഒലിച്ചിറങ്ങിയ പ്രകൃതി ദുരന്തം, ചൂരൽമല മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ഇനിയുള്ള ജീവിതം എങ്ങനെ എന്നറിയാതെ പകച്ച് നിന്നവർക്കു മുമ്പിൽ സഹായ ഹസ ങ്ങളുമായി എത്തിയവരുടെ കൂട്ടത്തിൽ ശ്രദ്ധേയമായ

ആർ.ആനന്ദിനെ അനുമോദിച്ചു.

കൽപ്പറ്റ: യൂണിവേഴ്സിറ്റി ഓഫ് വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നും ഗ്ലോബൽ എം.ബി.എ. ബിരുദം കരസ്ഥമാക്കിയ നബാർഡ് ജില്ലാ വികസന മാനേജർ ആർ.ആനന്ദിനെ കാർഷിക ഗ്രാമ വികസന ബാങ്കുകളുടെ വയനാട് ജില്ലാ തല അവലോകന ഫോറം അനുമോദിച്ചു.

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പള്ളിക്കല്‍, എള്ളുമന്ദം പ്രദേശങ്ങളില്‍ (ഡിസംബര്‍ 17)നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

കടുവയെ തുരത്താനോ പിടികൂടാനോ കഴിഞ്ഞില്ലെങ്കിൽ മയക്കുവെടി വെക്കാൻ ഉത്തരവ്

പനമരം: പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്തെ മനുഷ്യവാസമുള്ള മേഖലയിലിറങ്ങിയ കടുവയെ തിരികെ വനത്തിലേക്ക് തുരത്താൻ കഴിഞ്ഞില്ലെങ്കിൽ കൂട് വെച്ച് പിടിക്കാൻ ശ്രമിക്കണമെന്നും, അതിലും പരാജയപ്പെടുകയാണെ ങ്കിൽ മയക്കുവെടി വെച്ച് പിടികൂടണമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.