മാളുകളുടെ നാട് ആകാൻ കോട്ടയം; ലുലു മാളിൻ്റെ വിജയത്തിന് പിന്നാലെ 5 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വമ്പൻ ഷോപ്പിംഗ് മാളിന്റെ നിർമാണം ചങ്ങനാശ്ശേരിയിൽ അതിവേഗം പുരോഗമിക്കുന്നു; 216 കോടി രൂപയിൽ ഒരുങ്ങുന്ന കെ ജി എ ഗ്രൂപ്പ് സംരംഭത്തിന്റെ വിശദാംശങ്ങൾ

ഏറെ നാളത്തെ പ്രതീക്ഷയ്ക്കൊടുവിലാണ് ഇക്കഴിഞ്ഞ സപ്റ്റംബറില്‍ ലുലു മാള്‍ കോട്ടയത്ത് ആരംഭിച്ചത്. എംസി റോഡിന് സമീപത്ത് മണിപ്പുഴയിലാണ് മാള്‍ പ്രവർത്തിക്കുന്നത്.3.22 ലക്ഷം ചതുരശ്ര അടിയില്‍ രണ്ട് നിലകളിലായാണ് മാള്‍ പ്രവർത്തിക്കുന്നത്. താഴത്തെ നിലയില്‍ ലുലുവിന്റെ ഹൈപ്പർമാർക്കറ്റും രണ്ടാമത്തെ നിലയില്‍ ലുലു ഫാഷൻ സ്റ്റോറും ലുലു കണക്ടുമാണ് ഉള്ളത്.

വമ്ബൻ സൗകര്യങ്ങളുമായിട്ടായിരുന്നു ലുലു കോട്ടയത്ത് എത്തിയത്. 500 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന ഫുഡ് കോർട്ട്, ഒരേസമയം ആയിരം വാഹനങ്ങള്‍ പാർക്ക് ചെയ്യാനുള്ള സൗകര്യം ഇങ്ങനെയുള്ളതെല്ലാം ലുലു കോട്ടയത്തിനായി ഒരുക്കിയിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും വിസ്മയം തീർത്ത ലുലു തങ്ങളുടെ നാട്ടിലും എത്തിയതോടെ ആവേശത്തിലായിരുന്നു കോട്ടയത്തുകാർ. മാള്‍ തുറന്ന് രണ്ട് ദിവസം കൊണ്ട് മാത്രം എത്തിയത് ഒരു ലക്ഷത്തിനടുത്ത് ആളുകളായിരുന്നു. അപ്പോള്‍ ഒരു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന വേളയില്‍ എത്രപേർ എത്തിക്കാണും എന്ന് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.

കോട്ടയത്തുകാരെ സംബന്ധിച്ച്‌ ലുലു വൈവിധ്യമാർന്ന അനുഭവം തന്നെയായിരുന്നു. ഷോപ്പിങ് മാത്രമല്ല, വിനോദത്തിനും ഭക്ഷണത്തിനും അമ്ബരിപ്പിക്കുന്ന സജ്ജീകരണങ്ങള്‍, അതും ഒരു കുടക്കീഴില്‍. എസ്‌ഡബ്ല്യുഎ ഡയമണ്ട്‌സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാൻ ഹ്യൂസെൻ, മാമഎർത്ത്, ബെല്‍ജിയൻ വാഫിള്‍സ്, മക്ഡോണാള്‍സ്, കെഎഫ്സി തുടങ്ങി വമ്ബൻ ബ്രാൻഡുകള്‍, കുട്ടികള്‍ക്കായി ഫണ്‍ ട്യൂറ അങ്ങനെ പലതും ഉപഭോക്താക്കള്‍ക്കായി ലുലു ഒരുക്കിയിരുന്നു.

എന്തായാലും ലുലുവിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ആളുകള്‍ ഇനി മറ്റൊരു മാളിനെ കൂടി സ്വീകരിക്കാൻ തയ്യാറായിക്കോളൂ. ലുലുവിന്റെ രണ്ടിരട്ടി വലുപ്പത്തിലുള്ള വമ്ബൻ മാളാണ് ജില്ലയിലേക്ക് പുതിയതായി എത്തുന്നത്. വിശദമായി നോക്കിയാലോ?

216 കോടി രൂപ ചെലവില്‍

ക്രൗണ്‍ പ്ലാസ കൊച്ചി നിർമാതാക്കളായ കെജിഎ ഗ്രൂപ്പാണ് പുതിയ മാളിന് പിന്നില്‍. ചങ്ങനാശേരി എസ്ബി കോളേജിന് സമീപം അഞ്ച് ലക്ഷം ചതുരശ്ര അടിയിലാണ് മാള്‍ ഒരുങ്ങുന്നത്.ഹൈ എൻഡ് ബുട്ടിക്കുകള്‍, ഹൈപ്പർമാർക്കറ്റ്, കണ്‍വെൻഷൻ സെൻ്റർ, 5 സ്ക്രീൻ മള്‍ട്ടിപ്ലക്സ് തിയറ്റർ, 60 മുറികളുള്ള ഹോട്ടല്‍ സൗകര്യം എന്നിവയെല്ലാം പുതിയ മാളില്‍ ഉണ്ടാകും. 500 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഫുഡ് കോർട്ട് സൗകര്യമാണ് ലുലുവില്‍ ഉള്ളതെങ്കില്‍ ഇവിടെ 800 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ ഉള്ള സൗകര്യമാണ് ഒരുക്കുന്നത്. കണ്‍വെൻഷൻ സെന്റർ കൂടി ഇതിനുള്ളില്‍ വരുന്നുവെന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത. 1000 ത്തിലധികം പേർക്ക് ആതിഥേയത്വം ഒരുക്കാൻ കഴിയുന്നതായിരിക്കും ഇത്.

ഈ വർഷം തന്നെ?

ഈ വർഷം അവസാനത്തോടെ മാള്‍ പൂർത്തിയാകും എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തില്‍ കെ ജി എ ഗ്രൂപ്പില്‍ നിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്തായാലും പുതിയ മാള്‍ കോട്ടയത്തിന് വേറിട്ടൊരു ഷോപ്പിംഗ് അനുഭം ആകുമെന്ന കാര്യത്തില്‍ തർക്കമില്ല. മള്‍ട്ടിപ്ലക്സ് തീയറ്റർ കൂടി വരുന്നതോടെ മറ്റൊരു വിനോദകേന്ദ്രം എന്ന നിലയ്ക്കും കെ ജി എഫ് മാള്‍ പുത്തൻ അനുഭവം സമ്മാനിക്കും.

വരുന്നു വേറേയും തീയറ്ററുകള്‍

കോട്ടയം ജില്ലയില്‍ 17 തീയറ്ററുകള്‍ കൂടി എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ട്. കെ ജി എഫ് മാളിലെ 5 മള്‍ട്ടിപ്ലക്സുകള്‍ ഉള്‍പ്പെടെയാണിത്. കല്ലറയില്‍ കഴിഞ്ഞ ദിവസം ഒരു പുതിയ തീയറ്റർ തുറന്നിരുന്നു. ഗുഡ് വില്‍എന്ന പേരില്‍ ആരംഭിച്ച തീയറ്ററില്‍ 3 സ്ക്രീൻ ആണ് ഉള്ളത്. ഇതുകൂടാതെ കറുകഞ്ചാല്‍ അഞ്ചാണി തീയറ്റേഴ്സില്‍ പുതിയ സ്ക്രീൻ വരുന്നുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രയിംസും മൂന്ന് സ്ക്രീനുകളുമായി പുതിയ തീയറ്റർ ആരംഭിക്കുന്നത്. ഇതുകൂടാതെ കെ എസ് എഫ് ഡി സിയും 15 കോടി ചെലവില്‍ രണ്ട് സ്ക്രീനുള്ള പുതിയ തീയറ്റർ പണിയുന്നുണ്ട്.

ഇനി വാട്‌സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റ് വേറെ ലെവല്‍; ഇൻസ്റ്റഗ്രാമിന് സമാനമായി ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചര്‍ വരുന്നു.

മെറ്റയുടെ ഉടമസ്ഥതയിലുള്ള മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് നിരന്തരം പുതിയ സവിശേഷതകൾ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഇപ്പോൾ കമ്പനി അതിന്‍റെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ കൂടുതൽ വ്യക്തിഗതമാക്കാൻ പോകുന്നു. സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ ‘ക്ലോസ് ഫ്രണ്ട്സ്’ ഫീച്ചർ അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണ് വാട്‌സ്ആപ്പ്.

ക്ലാസ്മേറ്റ്സ് ഓണാഘോഷം 14ന്

മേപ്പാടി: മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പായ ക്ലാസ്മേറ്റ്സ് ഗ്രൂപ്പിന്റെ ഓണാഘോഷം വിപുലമായ പരിപാടികളോടെ സെപ്തംബർ 14 ന് നടക്കും. മേപ്പാടി ഗവൺമെന്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ പൂക്കളം, കലാപരിപാടികൾ, കായിക മത്സരങ്ങൾ വിപുലമായ

തൊടുവയൽ തറവാട് നടീൽ ഉത്സവം നടത്തി

വെള്ളമുണ്ട:ജില്ലയിലെ പ്രശസ്ത കുറിച്യ തറവാടായ വെള്ളമുണ്ട ചെറുകര തൊടുവയൽ തറവാട് അംഗങ്ങളുടെ ആഭിമുഖ്യത്തിൽ നാട്ടി നടീൽ ഉത്സവം സംഘടിപ്പിച്ചു. തറവാട് കാരണവന്മാരായ വെള്ളൻ,ചന്തു,കേളു, രാമൻ,അണ്ണൻ,ശശി തുടങ്ങിയവരടക്കമുള്ള കുടുംബ അംഗങ്ങൾ നേതൃത്വം നൽകി. വയനാട് ജില്ലാപഞ്ചായത്ത്‌

പുതുക്കിയ ജിഎസ്ടി നിരക്കുകൾ; കോളടിച്ചത് സഞ്ചാരികൾക്ക്, യാത്രയും താമസവും ഇനി പോക്കറ്റ് കാലിയാക്കില്ല

ജിഎസ്ടി നിരക്കുകൾ രണ്ട് സ്ലാബുകളായി ചുരുക്കാൻ ജിഎസ്ടി കൗൺസിൽ തീരുമാനിച്ച വാർത്ത സാധാരണക്കാർക്ക് വലിയ ആശ്വാസമായി മാറിയിരിക്കുകയാണ്. 5%, 18% എന്നീ രണ്ട് പ്രധാന നികുതി നിരക്കുകളാണ് ഇനി മുതൽ നിലവിലുണ്ടാവുക. സെപ്റ്റംബർ 22

ജിഎസ്ടി പരിഷ്കരണം സാധാരണക്കാർക്ക് ഗുണകരം, ജനങ്ങളുടെ ജീവിത നിലവാരം വർദ്ധിക്കും: നരേന്ദ്ര മോദി

ജിഎസ്ടി പരിഷ്കരണം കോടിക്കണക്കിന് ആളുകളെ സഹായിക്കാൻ വേണ്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനാണ് ജിഎസ്ടിയില്‍ പരിഷ്കരണം കൊണ്ടുവന്നതെന്നും ഇതോടെ നികുതിയിൽ വൻ ഇളവുകൾ വന്നു, കോൺഗ്രസ് സർക്കാർ ജനങ്ങൾക്ക് മേൽ

മരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ ഏഴ് മാർ​ഗങ്ങൾ

ബ്ലഡ് ഷു​ഗർമരുന്നില്ലാതെ ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കാൻ ഇതാ എഴ് മാർ​ഗങ്ങൾ പ്രമേഹം ഉയർന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയോ ചികിത്സിക്കുകയോ ചെയ്തില്ലെങ്കിൽ അത് ഹൃദയത്തെയും രക്തക്കുഴലുകളെയും ബാധിക്കുകയും നാഡികൾക്ക് കേടുപാടുകൾ, വൃക്ക തകരാറ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.