ക്യാമറയില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കാന്‍ ഐഫോണ്‍ 17 പ്രോ മാക്‌സ്; ഫീച്ചറുകള്‍ ലീക്കായി, ആദ്യമായി 5000 എംഎഎച്ച് ബാറ്ററി!

ആപ്പിളിന്‍റെ ഐഫോണ്‍ 17 സീരീസ് സെപ്റ്റംബര്‍ 9ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഐഫോണ്‍ 17 പ്രോ മാക്‌സ് ( iPhone 17 Pro Max) ആണ് ഇതിലെ ഏറ്റവും പ്രീമിയം ഫ്ലാഗ്‌ഷിപ്പ് ഫോണ്‍. ഐഫോണ്‍ 17 നിരയില്‍ ഏറ്റവുമധികം വില വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരാന്‍ സാധ്യതയുള്ള ഫീച്ചറുകള്‍ ആപ്പിള്‍ ഹബ് പുറത്തുവിട്ടു. ഐഫോണുകളുടെ ചരിത്രത്തില്‍ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി വരുന്നു എന്നതാണ് ഇതിലൊരു സൂചന. എന്നാല്‍ ഈ സ്പെസിഫിക്കേഷനുകളൊന്നും ആപ്പിള്‍ കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചവയല്ല.
6.9 ഇഞ്ച് വരുന്ന വലിയ ഓലെഡ് ഡിസ്‌പ്ലെ ഐഫോണ്‍ 17 പ്രോ മാക്‌സില്‍ വരുമെന്നാണ് ആപ്പിളിന്‍റെ ഹബിന്‍റെ ലീക്ക് സൂചിപ്പിക്കുന്നത്. 120Hz പ്രോ-മോഷന്‍ ഡിസ്‌പ്ലെയായിരിക്കുമിത്. ആന്‍റി-റിഫ്ലക്‌റ്റീവ് ഡിസ്‌പ്ലെ എന്നതായിരിക്കും മറ്റൊരു പ്രത്യേകത. അലുമിനിയം + ഗ്ലാസ് ഡിസൈനില്‍ വരുന്ന ഐഫോണ്‍ 17 പ്രോ മാക്‌സിന് കരുത്തേകുക ഏറ്റവും പുതിയ എ19 പ്രോ ചിപ്പായിരിക്കും. ഐഫോണ്‍ 17 പ്രോ മാക്‌സിലെ ചിപ് സംബന്ധിച്ച വിവരങ്ങള്‍ എന്തായാലും ഉറപ്പിക്കാം. 12 ജിബി റാമാണ് മറ്റൊരു സ്പെസിഫിക്കേഷന്‍. ഇതിനൊപ്പം 256 ജിബി, 512 ജിബി, 1 ടിബി സ്റ്റോറേജ് സൗകര്യങ്ങളും വരുമെന്ന് ആപ്പിള്‍ ഹബ് അവകാശപ്പെടുന്നു. 5,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും വേപര്‍ ചേമ്പര്‍ കൂളിംഗും റിവേഴ്‌സ് വയര്‍ലെസ് ചാര്‍ജിംഗും ഉറപ്പിക്കാമെന്നും ആപ്പിള്‍ പറയുന്നു. ഐഫോണ്‍ 16 പ്രോ മാക്‌സിലുണ്ടായിരുന്നത് 4,685 mAh ബാറ്ററിയായിരുന്നു. ബ്ലാക്ക്, വൈറ്റ്, ഗ്രേ, ഡാര്‍ക് ബ്ലൂ, ഓറഞ്ച് നിറങ്ങളാണ് ഐഫോണ്‍ 17 പ്രോ മാക്‌സിന് പറയപ്പെടുന്നത്. ആപ്പിള്‍ വൈ-ഫൈ 7 ചിപ് ഫോണിലുണ്ടാകുമെന്നും സൂചനയുണ്ട്.

ഐഫോണുകളില്‍ എക്കാലവും വലിയ ആകര്‍ഷണവും ആകാംക്ഷയുമാണ് ക്യാമറകള്‍. ഐഫോണ്‍ 17 പ്രോ മാക്‌സില്‍ സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള ക്യാമറ 24 മെഗാപിക്‌സലിന്‍റെ തന്നെയായിരിക്കും. അതേസമയം റിയര്‍ ഭാഗത്ത് വരിക 48 എംപിയുടെ ട്രിപ്പിള്‍ ക്യാമറയായിരിക്കും എന്നാണ് ആപ്പിള്‍ ഹബിന്‍റെ ഊഹം. 8x ഒപ്റ്റിക്കല്‍ സൂമും 8K വീഡിയോ റെക്കോര്‍ഡിംഗും വാഗ്‌ദാനം ചെയ്യാന്‍ ക്യാമറയ്‌ക്കാകും എന്നും വിവരമുണ്ട്. ഡുവല്‍ വീഡിയോ റെക്കോര്‍ഡിംഗ് സൗകര്യമാണ് ലീക്കുകളില്‍ പറയപ്പെടുന്ന മറ്റൊരു ആകര്‍ഷകമായ ഫീച്ചര്‍. 1299 ഡോളറാണ് ഐഫോണ്‍ 17 പ്രോ മാക്‌സിന് അമേരിക്കയില്‍ പ്രതീക്ഷിക്കുന്ന വിലയെന്നാണ് അഭ്യൂഹങ്ങള്‍.

അഞ്ചുകുന്നിൽ വാഹന അപകടം:ഭർത്താവ് മരണപെട്ടു;ഭാര്യക്ക് ഗുരുതര പരിക്ക്

പനമരം:അഞ്ചു കുന്ന് ഡോക്ടർ പടിയിൽ നാല് മണിയോടെ ഉണ്ടായ വാഹന അപകടത്തിൽ സ്കൂട്ടറിൽ സഞ്ചരിച്ച റിപ്പൺ സ്വദേശി നൂറുദ്ധീൻ അരീക്കാടൻ മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ മാനന്തവാടി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റി

കാണതായ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തി

പുൽപ്പള്ളി: പുൽപ്പള്ളി മീനംകൊല്ലി കനിഷ്‌ക നിവാസിൽ കുമാരന്റെ മകൾ കനിഷ്ക (16) യെയാണ് ടൗണിനോട് ചേർന്ന കൃഷിയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. കനിഷ്‌ക്കയെ ഞായറാഴ്ച്ച രാത്രി 8

കുതിപ്പിന് ബ്രേക്കിട്ട് സ്വര്‍ണവില; ഇന്ന് നേരിയ കുറവ്

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 79,480 രൂപയായി. ശനിയാഴ്ച 79,560 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു.

പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പ് വരുത്തുന്നതാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് മന്ത്രി ഒ. ആർ കേളു

മാനന്തവാടി: പ്രകൃതി സംരക്ഷണവും ശുചിത്വവും ഉറപ്പുവരുത്തിക്കൊണ്ടാവണം ജില്ലയിലെ ടൂറിസം വികസനമെന്ന് പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ,

വാഹനാപകടം യുവാവ് മരിച്ചു.

കെ എസ് ആർ ടി സി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പന്തല്ലൂർ നെല്ലാക്കോട്ട പാക്കണ സ്വദേശി മുഹമ്മദ് ഹാഷിം ഇസ്‌മായീൽ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 8.15 ഓടെ ബത്തേരി

15 സെൻറീമീറ്റർ നീളമുള്ള മുല്ലപ്പൂ മാല കയ്യിൽ വച്ചു; ഓസ്ട്രേലിയൻ വിമാനത്താവള അധികൃതർ നവ്യാനായർക്ക് പിഴ ചുമത്തിയത് 1.75 ലക്ഷം രൂപ

മുല്ലപ്പൂവ് കെെവശം വച്ചതിന് നടി നവ്യ നായർക്ക് പിഴ ചുമത്തി. ഓസ്ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് നടിയുടെ കെെയില്‍ നിന്ന് പിഴ ചുമത്തിയത്.വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. നവ്യതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.