നേരിട്ട് വാങ്ങിയപ്പോള്‍ 810 രൂപ ; അതേ ഭക്ഷണം സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ 1473 രൂപ: യുവാവ് പങ്കിട്ട കുറിപ്പില്‍ ഞെട്ടി കാഴ്ച്ചക്കാർ

വീട്ടിലിരുന്നും സ്വാദിഷ്ഠമായ ആഹാരം യാതൊരു പണിയുമെടുക്കാതെ കഴിക്കാമെന്നുള്ളതു കൊണ്ടാണ് പലപ്പോഴും ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ പലരും തയ്യാറാകുന്നത്.സമയലാഭം മാത്രമല്ല യാത്ര ചെയ്യുന്ന കഷ്ടപ്പാടും ഇതിലൂടെ ഒഴിവാക്കാം എന്നുള്ളതും ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗിന്റെ ഒരു പ്രധാന കാരണമാണ്.

ഇക്കാലത്ത് ഏറ്റവുമധികം ആളുകള്‍ ആശ്രയിക്കുന്നതും ഇത്തരം ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളെയാണ്. എന്നാല്‍ ഇത്തരം ഓര്‍ഡറിംഗിലൂടെ വലിയ സാമ്ബത്തികനഷ്ടമുണ്ടാകുമെന്നുള്ളത് പലര്‍ക്കുമറിയില്ല.ഇപ്പോഴിതാ തന്റെ അനുഭവം പങ്കിട്ട് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സ്വിഗ്ഗിയോട് സോഷ്യല്‍ മീഡിയയിലൂടെ ചോദ്യം ഉന്നയിക്കുകയാണ് യുവാവ്. സ്വിഗ്ഗിക്കുള്ള കത്തു പോലെയാണ് യുവാവ് തന്റെ പരാതി കുറിച്ചിരിക്കുന്നത്.

ഹേ സ്വിഗ്ഗി…, ദയവായി വിശദീകരിക്കുക. ആപ്പില്‍ ഭക്ഷണം ഓർഡർ ചെയ്യുന്നത് 2 കിലോമീറ്റർ അകലെയുള്ള അതേ ഔട്ട്‌ലെറ്റില്‍ നിന്ന് അതേ ഭക്ഷണം വാങ്ങുന്നതിനേക്കാള്‍ 81 ശതമാനം ചെലവേറിയതാകുന്നത് എന്തുകൊണ്ട് ? ഇതാണോ സൗകര്യത്തിന്റെ യഥാർത്ഥ വില? ഭക്ഷണം എത്തിക്കാൻ ഞാൻ നല്‍കേണ്ട അധിക തുക 663 രൂപയാണ്…” എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്. ഒപ്പം ഫുഡ് വാങ്ങിയതിന്റെ ബില്ലും യുവാവ് പങ്കുവച്ചിട്ടുണ്ട്. സുന്ദര്‍ എന്നയാളാണ് തനിക്ക് കൊടുക്കേണ്ടി വന്ന അധിക തുകയുടെ ചിത്രമടക്കം എക്സ് പ്ലാറ്റ്ഫോമിലൂടെ പങ്കിട്ടിരിക്കുന്നത്.
https://x.com/SunderjiJB/status/1964710144081891594?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1964710144081891594%7Ctwgr%5E112d3887045dd64b069af83b949e1470c4b9873d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralaspeaks.news%2F%3Fp%3D140325

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.