കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 10 വര്‍ഷം വരെ അംശാദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ടവര്‍ക്ക് പിഴ സഹിതം കുടിശ്ശിക അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും.
ഡിസംബര്‍ 10 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസിലെത്തി പിഴ അടയ്ക്കാം. കുടിശ്ശിക അടയ്ക്കാന്‍ ആധാര്‍കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പ്, ഫോട്ടോ എന്നിവ നല്‍കണം. അംഗത്വം പുനഃസ്ഥാപിച്ചാലും കുടിശിക കാലഘട്ടത്തില്‍ ഉണ്ടായിരുന്ന പ്രസവ, വിവാഹ, ചികിത്സാ ആനുകൂല്യങ്ങള്‍, വിദ്യാഭ്യാസ അവാര്‍ഡ്, ക്ഷേമ-ആനുകൂല്യങ്ങള്‍ എന്നിവയ്ക്ക് അര്‍ഹത ഉണ്ടാവില്ല. 60 വയസ് പൂര്‍ത്തിയായ തൊഴിലാളികള്‍ക്ക് അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരമില്ലെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു.

ആത്മ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറേറ്റില്‍ കേന്ദ്ര ആവിഷ്കൃത പദ്ധതിയായ അഗ്രികള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) പ്രോഗ്രാമിന് കീഴില്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. കൃഷി, കൃഷി വിപണനം, അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍,