പൊഴുതന:സംസ്ഥാന സർക്കാർ പ്ലാൻ ഫണ്ടിൽ നിന്നും അനുവദിച്ച ഫണ്ടുപയോഗിച്ച് കഴിഞ്ഞ ദിവസം പണി പൂർത്തിയാക്കിയ റോഡ് ഒരാഴ്ച്ച തികയും മുൻപ് ടാറിങ് ഇളകി മാറിയതിൽ ഉടൻ അന്വേഷണം നടത്തി കരാറുകാരനെതിരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ പൊഴുതന മേഖല കമ്മിറ്റി ആവശ്യപ്പെട്ടു.ടാറിങ് സമയത്ത് തന്നെ ക്രമക്കേടുകൾ നാട്ടുകാർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.എന്നാൽ ഇത് അവഗണിച്ച് പണി തുടരുകയായിരുന്നു.വലിയ അഴിമതിയാണ് ഇതിൽ നടന്നിരിക്കുന്നത്.പൂർണമായും ടാറിങ് ചെയ്യാത്ത പക്ഷം ഡി വൈ എഫ് ഐ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മേഖല കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.മേഖല സെക്രട്ടറി സി എച്ച് ആഷിഖ്,പ്രസിഡന്റ് അഫ്സൽ,ട്രഷറർ അഖിൽ രാഘവൻ എന്നിവർ സംസാരിച്ചു.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ