കൽപ്പറ്റ : വന്യജീവി സങ്കേതമായി ചിത്രീകരിച്ച് വയനാടിന് ചുറ്റും ബഫർ സോണായി നിർണയിച്ച കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വയനാട് ജില്ലയെ ഒറ്റപ്പെടുത്തുന്നു എന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ പ്രവർത്തകസമിതി യോഗം ആശങ്ക പ്രകടിപ്പിച്ചു .വയനാട്ടിലെ പൊതു സമൂഹം പ്രകൃതി ദുരിതങ്ങളാലും വന്യമൃഗ ശല്യങ്ങളാലും കൃഷിയും ജന ജീവിതവും പാടെ അവതാളത്തിലായിട്ടും കോവിഡ് മഹാമാരിയും മറ്റും വ്യാപാരികളെയും വ്യവസായികളെയും വൻ ദുരന്തത്തിലേക്ക് തള്ളിവിട്ടിട്ടും വയനാടൻ ജനത വളരെ വലിയപ്രയാസം അനുഭവിക്കുമ്പോൾ ഇടിതീ പോലെ ഈ നിയമം കൂടി അടിച്ചേൽപ്പിച്ചാൽ ജീവിതം കൂടുതൽ ദുസഹമായി മാറുമെന്ന് യോഗം വിലയിരുത്തി. അത് കൊണ്ട് തന്നെ വന്യജീവികളുടുള്ള പരിഗണന എങ്കിലും മനുഷ്യരോട് കാണിക്കണമെന്നും വനം പരിസ്ഥിതി മന്ത്രാലയം ഇത്തരം കരിനിയമങ്ങൾ നടപ്പിലാക്കുന്നതിൽ നിന്നും പിന്തിരിയണം എന്നും യോഗം ആവശ്യപ്പെട്ടു.കരട് പിൻവലിച്ചില്ലങ്കിൽ സമാന ചിന്താഗതി ഉള്ളവരെ സംഘടിപ്പിച്ച് കൊണ്ട് വിവിധ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ല പ്രസിഡന്റ് അൻവർ കെ സി, ജനറൽ സെക്രട്ടറി ഷാജി കല്ലടാസ്, ട്രഷറർ നിസാർ കെ കെ ഭാരവാഹികളായ കെ മുഹമ്മദ് ആസിഫ് മനന്തവാടി, അബൂബക്കർ മീനങ്ങാടി, ഷമീം പാറക്കണ്ടി, ഇല്യാസ്, മഹബൂബ് യു വി, ഷബീർ ജാസ് കൽപ്പറ്റ, ഷൗക്കത്ത് അലി, ഷിറാസ് ബത്തേരി, ലത്തീഫ് മേപ്പാടി, സുധീഷ് പടിഞ്ഞാറത്തറ, തുടങ്ങിയവർ സംസാരിച്ചു.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







