ജില്ലയിലെ കോവിഡ് 19 രോഗപ്രതിരോധ വാക്സിനേഷന്‍ രണ്ടാം ഘട്ടത്തിൽ 1975 പേർ കുത്തിവെപ്പെടുത്തു. വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന കുത്തിവെപ്പിലാണ് ഇത്രയും പേർ വാക്സിനേഷൻ സ്വീകരിച്ചത്.
ജില്ലയിൽ 15 കേന്ദ്രങ്ങളിലാണ് കുത്തിവെപ്പ് നടന്നത്.
കോവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന റവന്യു, പോലീസ്, തദ്ദേശസ്വയംഭരണ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ഈ ഘട്ടത്തിൽ വാക്സിനേഷൻ നൽകിയത്. രണ്ടാം ഘട്ട വാക്സിനേഷനു ജില്ലയിൽ നിന്നും 3860 പേരാണ് രജിസ്റ്റർ ചെയ്തത്. മുന്നാം ഘട്ട വാക്സിനേഷൻ 50 വയസിന് മുകളിലുള്ള വർക്കായിരിക്കും നൽകുക.

മാസ് കമ്മ്യൂണിക്കേഷൻ അധ്യാപക നിയമനം
കൽപ്പറ്റ എൻ.എം.എസ്.എം ഗവ. കോളേജിൽ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ അധ്യാപക നിയമനം നടത്തുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റ്, പിഎച്ച് ഡി