ബത്തേരി ഏരിയയിൽ നിന്നും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കുവൈറ്റ് ഒഐസിസി വയനാട് ജില്ലാ കമ്മറ്റിയും യൂത്ത് കോൺഗ്രസ്സ് ബത്തേരിയും സംയുക്തമായി ആദരിച്ചു. കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് ഐ.സി ബാലകൃഷ്ണൻ എംഎൽഎ പരിപാടി ഉത്ഘാടനം ചെയ്തു. ജില്ലയിലെ കോൺഗ്രസ്,യൂത്ത് കോൺഗ്രസ്,കെഎസ്യു നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു. സഫീർ പഴേരി,റഹീം കളത്തിൽ,
ജോണി കെ.എം തുടങ്ങിയവർ നേതൃത്വം നൽകി.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.