ഇപ്പൊ നാല് തേങ്ങാ ഉള്ള തെങ്ങിലെ കായ്‌ഫലം നാല്പതായി കൂട്ടാം വീട്ടിൽ തന്നെ ചെയ്തു നോക്കൂ…

കൽപ്പ വൃക്ഷമായ തെങ്ങിൽ കായ്‌ഫലം കൂടാനായി ചെയ്യേണ്ടത് ഇത്രമാത്രം.തെങ്ങ് കൃഷിക്ക് യോജിച്ചതാണ് കേരളത്തിന്റെ മണ്ണ് .എന്നാൽ ഇപ്പൊ നമ്മുടെ നാട്ടിൽ കേൾക്കുന്ന പ്രധാന പരാതി എന്തെന്നാൽ പറമ്പിലെ തെങ്ങിന് ഒന്നും കായ്‌ഫലം ഇല്ല, വാങ്ങാൻ ആണെങ്കിൽ താങ്ങാൻ കഴിയാത്തവില” എന്നൊക്കെയാണ്. ഇന്ന് കേരളത്തിലെ നല്ലൊരു ശതമാനം കർഷകരും ചിന്തിക്കുന്നത് ഇത്രയും അനുയോജ്യമായ മണ്ണിൽ തെങ്ങ് ഉണ്ടായിട്ടും തേങ്ങാ ഇല്ലാത്തത് എന്ത് കൊണ്ടായിരിക്കും എന്നതാണ്. എന്നാൽ തെങ്ങു നന്നായി കായ്ക്കാനും കായ്‌ഫലം ഇരട്ടിയാക്കാനും ഒരു കിടിലൻ വിദ്യ ഉണ്ടേ…

കാലിവളവും, കമ്പോസ്റ്റും ഒക്കെയാണ് തെങ്ങിന് ഏറ്റവും നല്ല വളം.അത് പോലെ തന്നെ മീൻ കഴുകിയ വെള്ളം മറ്റു വേസ്റ്റുകൾ എല്ലാം തെങ്ങിൻചുവട്ടിൽ ഒഴിക്കുന്നത് നല്ല വളത്തിന്റെ ഫലം ചെയ്യും.അത് പോലെ തന്നെ കോഴിക്കാഷ്ടം ശീമക്കൊന്നയുടെ ഇല എന്നിവ ഇട്ടു തെങ്ങിൻ തടം മൂടുന്നതും മികച്ച വളം ആണ്.അത്ര തന്നെ മികച്ച മറ്റൊരു വളം ആണ് എല്ലുപൊടി, പക്ഷേ തെങ്ങിന് എളുപ്പം നൽകാൻ സാധിക്കുന്നത്‌ മീൻ വെള്ളവും കോഴി കഷ്ടം തന്നെയാണ്.

അതുപോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന മറ്റൊരു കാര്യം ആണ് തെങ്ങിന്റെ തടം എടുക്കൽ എന്നത്.ഈ സമയത്തു ശ്രദ്ധിക്കേണ്ടത് 15 സെൻറീമീറ്റർ താഴ്ചയിൽ തെങ്ങിൽ നിന്നും രണ്ടു മീറ്റർ അകന്നു തടമെടുക്കുനതാണ് ഉത്തമം . 25 കിലോ വരെ വളം ഒരു വർഷം ഒരു തെങ്ങിന് ആവശ്യമാണ്. ഇടേണ്ട സമയത്തുനിന് പ്രത്യേകതയുണ്ട് കാലവർഷത്തിൻ തുടക്ക സമയത്തു വേണം വളം ഇടേണ്ടത്. അത്ര തന്നെ ശ്രദ്ധിക്കേണ്ട കാര്യം മഴക്കാലത്ത് അല്ല വളം ഇടുന്നത് എങ്കിൽ തെങ്ങിന്റെ മൂട് നനച്ചു കൊടുക്കുകയും വേണം എന്നതാണ്.

മെയ് ജൂൺ മാസങ്ങളിൾ ആണ് മഴക്കാലത്ത് വളം ഇടുകയാണെങ്കിൽ ആദ്യ വളത്തിനുള്ള സമയം. ശേഷമുള്ള വളം സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലും വീണ്ടും ഇടാവുന്നതാണ്.അതുപോലെ തന്നെ വളമിടുന്നതിനു കുറഞ്ഞത് ഒരാഴ്ച മുൻപ് ഒരു കിലോ കുമ്മായം തെങ്ങിൻ ചുവട്ടിൽ വിതറുന്നത് തെങ്ങിന് കായ്ഫലം ഇരട്ടിയാക്കാൻ സഹായിക്കുന്ന ഒരു വിദ്യ ആണ്.

വളം തീരെ ലഭ്യമല്ലെങ്കിൽ തെങ്ങിന്റെ ഓലമടൽ,തൊണ്ട് എന്നിവ ഇട്ടു തടം മൂടുന്നതും വളത്തിനു സമാനമായ ഒരു കാര്യം ആണ്., എന്നാൽ രാസവളം തെങ്ങിന് ഇടുന്നതു നല്ല കാര്യമല്ല എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.ഇനി ഇടുന്നെങ്കിൽ തന്നെ ജൈവ വളതിനു മുകളിൽ മാത്രം രാസവളം ഇടുക.തെങ്ങിന്റെ തടത്തിൽ ചീര, കുറ്റി പയർ എവ്വിവ നട്ടാൽ തെങ്ങിന് കൂടുതൽ നൈട്രജൻ ലഭിക്കാൻ ഇത് സഹയകം ആണ്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.