കോവിഡ് സമാശ്വാസം രണ്ടാം ഘട്ടവുമായി വയനാട് ജില്ലാ ഹയർ സെക്കന്ററി നാഷണൽ സർവീസ് സ്കീം. ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്ക് രണ്ടാം ഘട്ടത്തിൽ 575 ബെഡ് ഷീറ്റുകൾ കൈമാറി. ‘വിരിയും കരുതൽ കരുതൽ വിരികൾ ‘ എന്ന പദ്ധതിയുടെ ഭാഗമായി രണ്ടാം ഘട്ടത്തിൽ ശേഖരിച്ച വിരികൾ കളക്റ്ററേറ്റിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ കളക്ടർ ഡോക്ടർ അദീല അബ്ദുള്ളയ്ക്ക് എൻഎസ്എസ് ജില്ലാ കൺവീനർ ശ്യാൽ കെ.എസ് കൈമാറി.പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ 500 വരികൾ മന്ത്രി ടി.പി.രാമകൃഷ്ണന് കളക്ടേറ്റിൽ കൈമാറിയിരുന്നു. ജില്ലയിലെ 53 എൻഎസ്എസ് യൂണിറ്റുകളിൽ നിന്നാണ് വിരികൾ പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ ശേഖരിച്ചത്. ഇതുവരെ 1075 വിരികളാണ് എൻഎസ്എസ് കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് നൽകിയത്. എൻഎസ് എസ് പടിഞ്ഞാറത്തറ ക്ലസ്റ്റർ കൺവീനർ സാജിദ് പി.കെ,വിവേകാനന്ദൻ.എം എന്നിവർ സംബന്ധിച്ചു.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ
ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്