വയനാട്ടില്‍ വരാനിരിക്കുന്നത് വരള്‍ച്ചാ കാലമോ..?

വയനാട്ടിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ വരാനിരിക്കുന്നത് വരള്‍ച്ചാകാലമെന്ന് റിപ്പോര്‍ട്ട്. കര്‍ണാടക- തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടിലെ എട്ട് പ്രദേശങ്ങളിലാണ് വരള്‍ച്ചാ സാധ്യത പ്രവചിക്കപ്പെടുന്നത്. ഈ മേഖലകളില്‍ ഇത്തവണ പ്രതീക്ഷിച്ചതിലും കുറവ് മഴയാണ് ആകെ ലഭിച്ചത്.

ആഗസ്റ്റ് ഒന്ന് മുതല്‍ ജില്ലയുടെ ചില ഭാഗങ്ങളില്‍ അതിശക്തമായ മഴ ലഭിച്ചപ്പോഴും താരതമ്യേന കുറഞ്ഞ മഴ ലഭിച്ച സുല്‍ത്താന്‍ബത്തേരി താലൂക്കിലും പരിസരങ്ങളിലുമാണ് വിദഗ്ധര്‍ വരള്‍ച്ചാ സാധ്യത മുന്നില്‍ക്കാണുന്നത്. ജില്ലയില്‍ 12 തദ്ദേശസ്ഥാപന പ്രദേശങ്ങളില്‍ ജില്ലാ ശരാശരിയേക്കാള്‍ കൂടുതല്‍ മഴ കിട്ടിയപ്പോള്‍ പതിനാലിടത്ത് മഴ പ്രതീക്ഷിച്ചതിലും ഏറെ കുറഞ്ഞു.സംസ്ഥാന അതിര്‍ത്തിയോട് ചേര്‍ന്നുള്ള സുല്‍ത്താന്‍ബത്തേരി, നൂല്‍പ്പുഴ, നെന്മേനി, പൂതാടി, മുളളന്‍ക്കൊല്ലി, പുല്‍പ്പളളി, ബാവലി മേഖലകളില്‍ ഇത്തവണ മഴയുടെ ലഭ്യത തീരെ കുറവായിരുന്നു. മണ്ണില്‍ നിന്ന് ജലവാര്‍ച്ച കൂടുതലുളള ഈ പ്രദേശം വരള്‍ച്ചയിലേക്ക് നീങ്ങുന്നതിന്റെ ലക്ഷണമാണുളളതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ പിയു ദാസ്. 2131 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുളള വയനാട്ടില്‍ മഴയുടെ വിതരണത്തില്‍ ഇത്രയും വ്യത്യാസം വരുന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ഉദാഹരണമാണെന്നാണ് നിഗമനം. മഴയുടെ അളവിനെ ആസ്പദമാക്കി പഠനം നടത്തിയ സംഘമാണ് വരള്‍ച്ച മുന്നറിയിപ്പ് നല്‍കുന്നത്.

ജിഎച്ച്എസ്എസ് പനമരം ജേതാക്കൾ

ബത്തേരി സെൻ്റ്മേരീസ് കോളേജ് ഗ്രൗണ്ടിൽ വെച്ച് നടന്ന വയനാട് ജില്ല സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ജിഎച്ച്എസ്എസ് പനമരം ചാമ്പ്യന്മാരായി. ഡബ്ലിയു എച്ച് എസ് പിണങ്ങോടിനാണ് രണ്ടാം സ്ഥാനം. വിജയികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ്

സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടവുമായി സുരേഷ് കല്ലങ്കാരി

കൽപ്പറ്റ: കൽപ്പറ്റയിൽ വെച്ച് നടന്ന സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യൻ ഷിപ്പിൽ വയനാടിന് വേണ്ടി ഹർഡിൽസ്,ഹൈജംബ് എന്നീ ഇനങ്ങളിൽ ഗോൾഡ് മെഡലും റിലേ യിൽ വെങ്കലവും കരസ്ഥമാക്കി തരിയോട് കല്ലങ്കാരി സ്വദേശി സുരേഷ് Facebook Twitter

വനിതാ കമ്മീഷൻ അദാലത്ത് നാളെ

സംസ്ഥാന വനിതാ കമ്മീഷൻ നാളെ (ഒക്‌ടോബർ 24) രാവിലെ 10 ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തിൽ പുതിയ പരാതികൾ സ്വീകരിക്കും. Facebook Twitter WhatsApp

നിധി ആപ്കെ നികാത്ത്: ബോധവത്കരണ ക്യാമ്പ് 27ന്

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും പരാതികള്‍ പരിഹരിക്കാന്‍ സംയുക്തമായി നിധി ആപ്കെ നികാത്ത് എന്ന പേരിൽ ജില്ലാ ബോധവത്കരണ ക്യാമ്പും ഔട്ട് റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. ഒക്ടോബർ 27

എൻ.എസ്.എസ് സ്പെസിഫിക് ഓറിയന്റേഷൻ സംഘടിപ്പിച്ചു.

കുഞ്ഞോം: കുഞ്ഞോം ഗവ:ഹയർസെക്കണ്ടറി സ്‌കൂൾ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഒന്നാം വർഷ വളണ്ടിയേഴ്സിനുള്ള സ്പെസിഫിക് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലസ്റ്റർ കൺവീനർ പി.കെ സാജിദ് മാസ്റ്റർ ക്ലാസ്സിന് നേതൃത്വം നൽകി. പ്രിൻസിപ്പൾ ഡോ:ബിജുമോൻ പി.എസ്,പ്രോഗ്രാം

കേഴമാനിനെ കുരുക്കുവച്ച് പിടികൂടി ഇറച്ചിയാക്കിയ സഹോദരങ്ങൾ പിടിയിൽ

പുൽപ്പള്ളി: പെരിക്കല്ലൂർ പാതിരി വനഭാഗത്ത് റിസർവ് വനത്തിനുള്ളിൽ കേബിൾ കുരുക്ക് സ്ഥാപിച്ച് സ്ഥിരമായി മാനുകളെ പിടിച്ച് ഇറച്ചിയാക്കിയി രുന്ന സഹോദരങ്ങൾ. പിടിയിൽ. പാതിരി മാവിൻചുവട് തടത്തിൽ ബെന്നി (54), തടത്തിൽ റെജി തോമസ് (57)

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.