ജില്ലാ പഞ്ചായത്ത് ബജറ്റ് കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന

കാര്‍ഷിക മേഖലയ്ക്ക് മുന്‍ഗണന നല്‍കിയും അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കിയും ജില്ലാ പഞ്ചായത്തിന്റെ 2021 – 22 വാര്‍ഷിക ബജറ്റ്. വയനാടിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ 66.56 കോടി രൂപ വരവും 64.62 കോടി രൂപ ചെലവും 1.93 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ഭരണസമിതിയുടെ ആദ്യബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദു അവതരിപ്പിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, ടൂറിസം, പശ്ചാത്തല വികസന മേഖലകളിലെ സമഗ്ര പുരോഗതിക്ക് സഹായകരമാകുന്ന നിരവധി പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിടുണ്ട്. പുതിയ പദ്ധതികള്‍ക്ക് പുറമേ കിഡ്നി രോഗികള്‍ക്ക് ചികില്‍സാ സഹായം നല്‍കുന്ന ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതി ഈ വര്‍ഷവും തുടരും.

ജില്ലയിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങളെ അതിജീവിക്കുന്നതിനായി ഒട്ടേറെ പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുളളത്. കാര്‍ഷിക മേഖലയ്ക്ക് 7 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. നെല്‍പ്പാടങ്ങളെ സംരക്ഷിക്കുന്നതിനും നെല്‍കൃഷി ആദായകരമാക്കു ന്നതിനും നെന്‍മണി പദ്ധതി പ്രഖ്യാപിച്ചു. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 3 കോടി വകയിരുത്തി. കടക്കെണിയില്‍പ്പെട്ട കര്‍ഷകര്‍ക്ക് നിയമ സഹായം ഉറപ്പാക്കാന്‍ കര്‍ഷകമിത്ര പദ്ധതി നടപ്പാക്കും. വയനാടന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ സംസ്‌ക്കരിച്ച് ബ്രാന്റ് ചെയ്തു വില്‍ക്കുന്നതിന് കാര്‍ഷിക സംസ്‌ക്കരണ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം സുഗന്ധവ്യഞ്ജനങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി. ക്ഷീരമേഖലയെ സംരക്ഷിക്കുന്നതിന് ക്ഷീരസാഗരം പദ്ധതി തുടങ്ങും. ഇതിനായി ബജറ്റില്‍ 3 കോടി അനുവദിച്ചു. വളര്‍ത്ത്മൃഗങ്ങളുടെ വാങ്ങലിനും വില്‍പനക്കുമായി പ്രത്യേക ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം തുടങ്ങും. 3 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുളളത്. കര്‍ഷക തൊളിലാളികളുടെ ലഭ്യത ഉറപ്പാക്കാന്‍ വടക്കാഞ്ചേരിയിലെ ഗ്രീന്‍ ആര്‍മി മാതൃകയില്‍ ലേബര്‍ ബാങ്കുകള്‍ രൂപീകരിക്കും.

ജില്ലയുടെ ടൂറിസം സാധ്യതകളെ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ട് വിസിറ്റ് വയനാട് എന്ന പേരില്‍ പ്രത്യേകം പദ്ധതി പ്രഖ്യാപിച്ചു. നെല്ലറച്ചാല്‍, പൊഴുതന,മുത്തങ്ങ പ്രദേശങ്ങളെ ആദ്യഘട്ടത്തില്‍ ടൂറിസ്റ്റ് വില്ലേജുകളായി മാറ്റും. നൂല്‍പ്പുഴ, അമ്പലവയല്‍,മുട്ടില്‍, പനമരം എന്നിവിടങ്ങളില്‍ ഇടത്താവളങ്ങള്‍ നിര്‍മ്മിക്കും. 1 കോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്.

അടിസ്ഥാന വിഭാഗങ്ങളുടെ സംരക്ഷണത്തിനും മികച്ച പരിഗണനയാണ് ബജറ്റില്‍ നല്‍കിയിട്ടുളളത്്. പട്ടികവര്‍ഗ്ഗ വിഭാഗക്കാരുടെ ക്ഷേമത്തിനായി 11 കോടി രൂപ വകയിരുത്തി. പട്ടികജാതി വികസനത്തിന് 2.55 കോടിയും ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമം ലക്ഷ്യമിടുന്ന ശ്രുതി ജീവന്‍ പദ്ധതിക്ക് 1.29 കോടി രൂപയും ചെലവിടും. സ്ത്രീ വികസന പദ്ധതികള്‍ക്ക് 2.58 കോടിയും വയോജന പദ്ധതികള്‍ക്ക് 1.29 കോടിയും നീക്കി വെച്ചിട്ടുണ്ട്.

ആരോഗ്യ മേഖലയ്ക്ക് 5 കോടി രൂപയാണ് വകയിരുത്തിയിട്ടുളളത്. ക്യാന്‍സര്‍, അവയവമാറ്റം ചെയ്ത രോഗികള്‍, ഡയബറ്റിക് രോഗികള്‍ എന്നിവര്‍ക്ക് ചികില്‍സാ സഹായം എത്തിക്കുന്നതിന് കാരുണ്യ പദ്ധതി നടപ്പാക്കും. വിദ്യാഭ്യാസ മേഖലയില്‍ 7 കോടിയുടെയും പശ്ചാത്തല വികസനത്തിന് 15.32 കോടി രൂപയുടെയും പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, സ്ഥിരം സമിതി അംഗങ്ങളായ ഉഷാതമ്പി, എം. മുഹമ്മദ് ബഷീര്‍, ബീന ജോസ്, ജുനൈദ് കൈപ്പാണി, സെക്രട്ടറി പി.എം ഷൈജു, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാസർകോട് വീട്ടിൽ ഉറങ്ങിക്കിടന്ന 10 വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവുശിക്ഷ

കാസര്‍കോട്: പടന്നക്കാട് പോക്‌സോ കേസില്‍ ഒന്നാം പ്രതി പി എ സലീമിന് മരണം വരെ തടവ് ശിക്ഷ. ഹൊസ്ദുര്‍ഗ് പോക്‌സോ അതിവേഗ കോടതിയുടേതാണ് ഉത്തരവ്. രണ്ടാം പ്രതി സുവൈബയ്ക്ക് കോടതി പിരിയും വരെ തടവ്

വരുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും’; അമീബിക്ക് മസ്തിഷ്‌ക ജ്വരം തടയാൻ പ്രഖ്യാപനവുമായി മന്ത്രി

അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ ജല സ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യ

‘ഓണക്കാലത്ത് ഒരു മണി അരി പോലും അധികം നൽകിയില്ല, അവരിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കേണ്ട, സംസ്ഥാനം കൃത്യമായി ഇടപെട്ടു’; മുഖ്യമന്ത്രി

വെളിച്ചെണ്ണ വില വർധനയിൽ ഫലപ്രദമായി സംസ്ഥാന സർക്കാർ ഇടപെട്ടുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപയോളം വില വർധിച്ച ഘടത്തിൽ ശബരി വെളിച്ചെണ്ണ 349 രൂപയ്ക്ക് സപ്ലൈകോ നൽകി. സബ്സിഡി ഇതര വെളിച്ചെണ്ണ 429

“പെയ്തൊഴിയാതെ” നോവൽ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു

എഴുത്തുകാരി രമ്യ അക്ഷരത്തിന്റെ മൂന്നാമത്തെ പുസ്തകമായ “പെയ്തൊഴിയാതെ” എന്ന നോവലിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്തു. വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ പെയ്തൊഴിയാതെ എന്ന നോവലിന്റെ പുതിയ പതിപ്പ് ചുരുങ്ങിയ ചുരുങ്ങിയ കാലം കൊണ്ടാണ് പുറത്തിറങ്ങുന്നത്.

കരാര്‍-സ്കീം തൊഴിലാളികളുടെ ഉത്സവബത്ത 250 രൂപയാക്കി, ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1450 രൂപയായി ഉയര്‍ത്തി

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സംസ്ഥാനത്തെ കരാര്‍-സ്കീം തൊഴിലാളികള്‍ക്ക് നല്‍കുന്ന ഉത്സവബത്ത 250 രൂപ വര്‍ദ്ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ.എന്‍.ബാലഗോപാല്‍ അറിയിച്ചു. ആശാ വര്‍ക്കര്‍മാരുടെ ഉത്സവബത്ത 1200 രൂപയില്‍ നിന്ന് 1450 രൂപയായി ഉയര്‍ത്തി. അങ്കണവാടി,

ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി

ജില്ലയില്‍ മരണാനന്തര നേത്രദാനം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ദേശീയ നേത്രദാന പക്ഷാചരണത്തിന് തുടക്കമായി. ആരോഗ്യ വകുപ്പും ആരോഗ്യകേരളവും ദേശീയ അന്ധതാ കാഴ്ച വൈകല്യ നിവാരണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ തരിയോട് ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ബോധവത്ക്കരണ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.