ഭൂജല വകുപ്പ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ബോധവത്ക രണ സെമിനാര്‍ നടത്തി. മാനന്തവാടി ബ്ലോക്ക് ട്രൈസം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ്. മൂസ അധ്യക്ഷത വഹിച്ചു. നീര്‍ത്തടാധിഷ്ഠിത ഭൂജല പരിപാലനം ജനപങ്കാളിത്തത്തോടെ എന്ന വിഷയത്തില്‍ സീനിയര്‍ ഹൈഡ്രോളജിസ്‌റ് ജില്ലാ ഓഫീസര്‍ ഡോ. ലാല്‍ തോംസണ്‍ സെമിനാര്‍ അവതരിപ്പിച്ചു. സ്ഥിരം സമിതി അംഗങ്ങളായ കെ. വി.വിജോള്‍, പി.ചന്ദ്രന്‍, ജോയ്സി ഷാജി, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ വി.കെ പുരുഷോത്തമന്‍, ഭൂജല വകുപ്പ് അസിസ്റ്റന്റ് എഞ്ചിനീയര്‍ മുഹമ്മദ് കബീര്‍ തെക്കേടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചു, അധ്യാപികയ്ക്കെതിരെ പരാതി
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അധ്യാപിക ഭിന്നശേഷിക്കാരിയായ യുവതിയുടെ കൈ പൊള്ളിച്ചതായി പരാതി. വലിയകുന്ന് പുനർജനിയിലെ അധ്യാപികക്കെതിരെയാണ് 25കാരിയായ യുവതി പൊലീസിൽ പരാതി നൽകിയത്. ചൂടുവെള്ളം ഒഴിച്ച് പൊള്ളിച്ചെന്നാണ് പരാതി. എന്നാൽ, പുനർജനിയിൽ വച്ച് ഇത്തരത്തിൽ