സുല്‍ത്താന്‍ ബത്തേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ നായ്കെട്ടി നിരപ്പം മുതല്‍ പൊന്‍കുഴി വരെയുള്ള ഭാഗങ്ങളില്‍ നാളെ(വെള്ളി) രാവിലെ 8.30 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.
വൈദ്യുതി ലൈന്‍ ചാര്‍ജ് ചെയ്യും
പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ഈട്ടിമുക്കില്‍ നിന്നും സീതാമൗണ്ട് കവല വഴി സീതാമൗണ്ട് ഗവണ്‍മെന്റ് എ.എല്‍.പി സ്‌കൂള്‍ വരെ പുതിയതായി നിര്‍മിച്ച 11 കെ.വി ലൈനിലൂടെ ഫെബ്രുവരി 27 മുതല്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ലൈനുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടരുതെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അപ്പപ്പാറ, അരണപ്പാറ, നരിക്കല്‍, തോല്‍പ്പെട്ടി പ്രദേശങ്ങളില്‍ (വെള്ളി) രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.