കൽപ്പറ്റ: അയൽ സംസ്ഥാനമായ കർണാടകയിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രാ നിരോധനം പിൻവലിക്കാനും കോവിഡ് മാനദണ്ഡങ്ങൾ ലഘൂകരിക്കുവാനും കേരള സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്
വയനാട് ജില്ലാ കോൺഗ്രസ്സ് സേവാദൾ
ആവശ്യപ്പെട്ടു.
ആർ.ടി.പി.സി.ആർ പരിശോധനയും കർശനമായ ക്വാറന്റെയ്ൻ മാനദണ്ഡങ്ങളും കർണാടകയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് ഇരുട്ടടിയായിരിക്കുകയാണ്. ഇഞ്ചിയുടെയും നേത്ര വാഴക്കുലയുടെയും വിളവെടുപ്പും നടീലും നടക്കുന്ന സീസണാണിത്.
നിരവധി കർഷകരാണ് ഇത് കാരണം വഴിയാധാരമായത്.
ഉൽപ്പന്നങ്ങളുടെ വിലത്തകർച്ചയോടൊപ്പം നിലവിലെ യാത്രാപ്രശ്നങ്ങളും കർഷകർക്ക് താങ്ങാവുന്നതല്ല. ജില്ലാ ഭരണകൂടവും സർക്കാറും ഈ കാര്യങ്ങളിൽ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കാണണമെന്ന് വയനാട് ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു… യോഗത്തിൽ സേവാദൾ ജില്ലാ പ്രസിഡണ്ട് അനിൽ എസ്സ് നായർ അദ്ധ്യക്ഷത വഹിച്ചു. KPCC മെമ്പർ.പി.വി.ബാലചന്ദ്രൻ യോഗം ഉദ്ഘാടനം ചെയ്തു. ഒ കെ ബാലകൃഷ്ണൻ, കെ.റ്റി.സജീവൻ, എം.കെ.കുര്യക്കോസ്, സവീജു വർഗ്ഗീസ്, എം.കെ.ഗിരീഷ് കുമാർ, അബ്ദുൾ സലാം, വി.എം ജയ്സൺ, കെ.സി.ഷൈജു .
കെ.ജി.വിലാസിനി, ഡെയ്സി ബാബു, സജിത ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.