കൽപറ്റ: കേരള പ്രവാസി സംഘത്തിന്റെ വയനാട് ജില്ലാ കൺവൻഷൻ ഞായറാഴ്ച കൽപറ്റ എകെജി ഭവനിൽ ഉച്ചയ്ക്ക് 2 മണിക്ക് ആരംഭിക്കും. സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യും. കേരള സംസ്ഥാന യുവജന കമ്മീഷൻ അംഗം പി റഫീഖ് മുഖ്യപ്രഭാഷണം നടത്തും. കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡന്റ് എം സി അബു മുഖ്യാഥിതി ആയിരിക്കും. സുൽത്താൻ ബത്തേരി, കൽപറ്റ, മാനന്തവാടി ഏരിയകളിൽ നിന്നും പ്രവർത്തകർ പങ്കെടുക്കും.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ