കൽപറ്റയിൽ വെച്ചു നടന്ന ഇരുപതാമത് ജൂഡോ ചാമ്പ്യൻ ഷിപ്പിൽ – 45 കിലോ സബ് ജൂനിയർ വിഭാഗത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി ഗൗരിശങ്കർ പി.സി. തെക്കുംതറ അമ്മ സഹായം യു പി സ്ക്കൂൾ അധ്യാപിക അഖില പിസിയുടെയും
എള്ളുമന്ദം എ.എൻ എം യു പി.സ്ക്കൂൾ അധ്യാപകൻ വിപിൻ സി.കെയുടെയും മകനാണ്.ശ്രീജിത്ത് പാണ്ടിക്കടവാണ് പരിശീലകൻ.

ജില്ലയിൽ 82 പ്രവാസികൾ കുടിശ്ശിക അടച്ച് അംഗത്വം വീണ്ടെടുത്തു
പ്രവാസ ജീവിതം സുരക്ഷിതമാക്കാൻ ക്ഷേമനിധിയില്‍ അംഗമാവണമെന്ന് സംസ്ഥാന പ്രവാസിക്ഷേമ ബോർഡ് ചെയർമാൻ ഗഫൂർ പി ലില്ലിസ് പറഞ്ഞു. പ്രവാസികള്‍ക്കായി കളക്ടറേറ്റ് പഴശ്ശി ഹാളിൽ സംഘടിപ്പിച്ച അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിന്റെ