തെരഞ്ഞെടുപ്പ് പ്രചാരണം: ഇലക്ട്രോണിക് മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വാങ്ങണം.

നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിട്ടറിംഗ് സമിതിയുടെ (എം.സി.എം.സി) അംഗീകാരം വാങ്ങണമെന്ന് സമിതി ചെയര്‍പെഴ്സണായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ഥികള്‍, സംഘടനകള്‍, വ്യക്തികള്‍ എന്നിവര്‍ നല്‍കുന്ന പരസ്യങ്ങള്‍ക്ക് ഇത് ബാധകമാണ്.

ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, സ്വകാര്യ എഫ്.എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാശാലകള്‍, പൊതുസ്ഥലങ്ങളിലെയും സാമൂഹ മാധ്യമങ്ങളിലെയും ഓഡിയോ-വിഷ്വല്‍ ഡിസ്‌പ്ലേകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍, ഇ-പേപ്പറുകള്‍ എന്നിവയിലെ രാഷ്ട്രീയ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ടതുണ്ട്.

പരസ്യം നല്‍കുന്നത് സ്ഥാനാര്‍ഥികളോ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളോ ആണെങ്കില്‍ പ്രക്ഷേപണം ചെയ്യുന്നതിന് കുറഞ്ഞത് മൂന്നു ദിവസം മുന്‍പെങ്കിലും പരസ്യവും നിര്‍ദ്ദിഷ്ട അപേക്ഷയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുന്‍പ് സമര്‍പ്പിക്കണം. പരസ്യത്തിന്റെ വിശദാംശങ്ങള്‍, നിര്‍മാണ-പ്രദര്‍ശന ചിലവുകള്‍ എന്നിവ ഉള്‍പ്പെടെ വ്യക്തമാക്കി നിശ്ചിത മാതൃകയിലുള്ള അപേക്ഷ എം.സി.എം.സി മെംബര്‍ സെക്രട്ടറിയായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കാണ് സമര്‍പ്പിക്കേണ്ടത്. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതോടൊപ്പം ഉണ്ടാകണം.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. തിരഞ്ഞെടുപ്പു ദിവസവും തലേന്നും അച്ചടി മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ക്കും എം.സി.എം.സിയുടെ മുന്‍കൂര്‍ അംഗീകാരം നേടേണ്ടതുണ്ട്.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി നിരീക്ഷണ സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ ബള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയിസ് മെസേജുകള്‍ക്കും ബാധകമായിരിക്കും.
അച്ചടി മാധ്യമങ്ങളില്‍ സ്ഥാനാര്‍ഥിയുടെ അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം.

കലക്ടറുടെ ചേബറില്‍ നടന്ന ജില്ലാതല മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അധ്യക്ഷയായി. അസിസ്റ്റന്റ് കലക്ടര്‍ ഡോ. ബല്‍പ്രീത് സിംഗ്, എ.ഡി.എം. ടി. ജനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ഫീല്‍ഡ് ഔട്ട്റീച്ച് ബ്യൂറോ ഓഫീസര്‍ എം.വി പ്രജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുട്ടികളെ സ്വീകരിച്ച് ചാന്ദ്ര മനുഷ്യൻ

സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും

അനുശോചനം അറിയിച്ചു.

മുൻ കേരള മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ ആസ്റ്റർ ഡി.എം.ഹെൽത്ത് കെയറിന്റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ അനുശോചനം അറിയിച്ചു. “വി.എസ്. അച്യുതാനന്ദന്റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ, പൊതുജീവിതത്തിലെ ഒരു യുഗത്തിന്റെ അന്ത്യം

കര്‍ഷക അവാര്‍ഡിന് 23 വരെ അപേക്ഷിക്കാം

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2024-ലെ സംസ്ഥാനതല കര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. ഭിന്നശേഷി വിഭാഗത്തിലെ കര്‍ഷകന്‍/കര്‍ഷക, കാര്‍ഷിക മേഖലയിലെ മികച്ച സ്റ്റാര്‍ട്ടപ്പ്, അതത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ

ഉരുൾ ദുരന്തം: ദുരിതാശ്വാസ നിധിയിൽ ലഭിച്ച പണം, ചെലവഴിച്ചത് എന്നീ വിവരങ്ങൾ വെബ്സൈറ്റിൽ

മുണ്ടക്കൈ -ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സമാഹരിച്ചതും ദുരന്തബാധിതരുടെ വിവിധ ആവശ്യങ്ങൾക്കായും പുനരധിവാസ പദ്ധതികൾക്കായും സർക്കാർ ചിലവഴിച്ചിട്ടുള്ള തുകയുടെ വിശദവിവരങ്ങൾ പൊതുജനങ്ങൾക്ക് www.donation.cmdrf.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. വിവരങ്ങൾക്കായി പൊതുജനങ്ങൾ

വിത്ത് വിതച്ച് വിദ്യാർത്ഥികൾ

വെൺമണി: പുതുതലമുറയ്ക്ക് അജ്ഞാതമായ നെൽകൃഷിയുടെ ബാലപാഠങ്ങളുമായി 2025-2026 അദ്ധ്യയന വർഷത്തെ തനത് പ്രവർത്തനമായ കരനെൽകൃഷിക്ക്‌ പ്രാരംഭം കുറിച്ച് വെൺമണി.എ. എൽ .പി സ്ക്കൂളിലെ കുരുന്നുകൾ. കാവിൽ പാടം തറവാട്ടിലെ കാരണവരായ കേളു ഉദ്ഘാടനം ചെയ്തു.

അനുമോദന സദസ്സ് നടത്തി

കോട്ടത്തറ: വാളൽ ഗ്രാമ ചൈതന്യ ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീഷ്ണു കെ.സി, ശിവമിത്ര.അർ, ഫാത്തിമത്തുൽ ആദില, ഗൗരിലക്ഷ്മി കെ.പി, ആൻലിയ സനോജ്, അലീഷ പി.എൻ, ഗ്ലോറി റോസ് ആന്റണി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *