നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി രൂപീകരിച്ച കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഫ്ളൈയിങ്ങ് സ്‌ക്വാഡ് നമ്പര്‍ 1 ടീം ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവ കാറില്‍ നിന്നും രേഖയില്ലാതെ കണ്ടെത്തിയ നാല് ലക്ഷം രൂപ പിടികൂടി. കോഴിക്കോട് ഭാഗത്തു നിന്നും വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍ നിന്നാണ് എക് സിക്യുട്ടീവ് മജിസ്ട്രേട്ട് ടി.റസാക്ക്, എ.എസ്.ഐ നെല്‍സണ്‍ സി അലക്സ്, സ്മിബിന്‍, ശ്രീജിത്ത്, ജോജി, ഷാജു എന്നിവരടങ്ങിയ സംഘം പണം പിടികൂടിയത്.

കുട്ടികളെ സ്വീകരിച്ച് ചാന്ദ്ര മനുഷ്യൻ
സെന്റ് ആന്റണീസ് യുപി സ്കൂൾ കോട്ടത്തറയിലെ കുട്ടികളെ സ്വീകരിക്കാൻ ഇന്ന് എത്തിയത് എല്ലാ ദിവസത്തിൽ നിന്നും വിഭിന്നമായി ചാന്ദ്ര മനുഷ്യൻ ആണ്.ചാന്ദ്ര മനുഷ്യനെ കണ്ട കുട്ടികളിൽ കൗതുകവും ആകാംക്ഷയും നിറഞ്ഞു. കുട്ടികളും ചാന്ദ്ര മനുഷ്യനും