വയനാട്ടിലെ സമഗ്ര വികസനത്തിന് യുഡിഎഫ് അധികാരത്തില്‍ വരണം:രാഹുല്‍ ഗാന്ധി

മാനന്തവാടി: വയനാടന്‍ ജനത നേരിടുന്ന പ്രശ്‌നങ്ങള്‍ ഏറെയാണെന്നും എല്ലാ ദുരിതങ്ങള്‍ക്കും നൂറുശതമാനവും പരിഹാരം കാണുമെന്ന് ഉറപ്പ് നല്‍കുന്നില്ലെന്നുംഎന്നാല്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ 90 ശതമാനം പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുമെന്നും വയനാട് എം.പി രാഹുല്‍ ഗാന്ധി പറഞ്ഞു. മാനന്തവാടിയില്‍ നടന്ന റോഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരെയും, സാധാരണക്കാരെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന,വന്യമൃഗശല്യം ബഫര്‍ സോണ്‍ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണും. ഏറെ വിലതകര്‍ച്ച നേരിടുന്ന, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നിശ്ചയിക്കുകയും, കര്‍ഷകരുടെ മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യുമെന്ന് അദ്ദേഹം മാനന്തവാടിയില്‍ പറഞ്ഞു. ഇടതിന്റെ ആശയങ്ങളോട് തനിക്ക് യോജിക്കാന്‍ കഴിയില്ലെങ്കിലും ഇടത് പ്രവര്‍ത്തകരോട് തനിക്ക് വിദ്വേഷമില്ലെന്നും, ആത്യന്തികമായി ഏവരും സഹോദരി സഹോദരന്‍മാരാണെന്നും അദ്ദേഹം പ്രസ്താവിച്ചു.

അവരുടെ ആശയങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയില്ല എന്നാല്‍ വയനാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒത്തൊരുമിച്ച് പോകണം.നമ്മള്‍ സഹോദരീ സഹോദരന്മാരാണ്, സൗഹൃദത്തില്‍ പോകേണ്ടവര്‍ ആണെന്നുമാണ് എനിക്ക് ഇടതുപക്ഷത്തോട് പറയാനുള്ളത്. നമ്മള്‍ ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കാതെഒന്നിച്ച് മുന്നേറിയാല്‍ കുറെ കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയും.പരോക്ഷമായി പി കെ ജയലക്ഷ്മി ക്കെതിരെയുള്ള ഉള്ള ആക്രമണത്തിനെതിരെ രാഹുല്‍ ഗാന്ധി മറുപടി പറഞ്ഞു.വയനാട് മെഡിക്കല്‍ കോളേജിന്റെ ബോര്‍ഡ് മാത്രം മാറ്റി ജനങ്ങളെ വഞ്ചിക്കുകയാണ്. ഒപി ടിക്കറ്റിലെ പേരുപോലും ഇതുവരെ മാറ്റിയിട്ടില്ലെന്നുംയുഡിഎഫ് അധികാരത്തില്‍ വന്നാല്‍ വയനാട് മെഡിക്കല്‍ കോളേജ് യാഥാര്‍ത്ഥ്യമാക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

സുഗന്ധവിളകളുടെ നാടാണ് വയനാട്കര്‍ഷകരെ സഹായിക്കാനും, ലോക ഭൂപടത്തില്‍ വയനാടിന് സ്ഥാനം പിടിക്കാനും അവസരം ലഭിച്ചിട്ടും, എല്‍.ഡി.എഫ് സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.വയനാടന്‍ ജനതയുടെ ഉന്നമനത്തിന്നായി യു.ഡി.എഫ് സ്ഥാനാത്ഥികളെ വന്‍ ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുഴഞ്ഞു വീണ് മരിച്ചു.

സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളൊരുക്കി ജില്ലാതല കര്‍ഷക ചന്ത

ഓണം സമൃദ്ധമാക്കാന്‍ തനത് കാര്‍ഷിക വിഭവങ്ങളും ഉത്പന്നങ്ങളും വിപണിയിലെത്തിച്ച് ജില്ലാതല കര്‍ഷക ചന്ത. കൃഷി വകുപ്പ് പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ പടിഞ്ഞാറത്തറ ബസ് സ്റ്റാന്റിന് സമീപം ഒരുക്കിയ കര്‍ഷക ചന്തയുടെ ജില്ലാതല ഉദ്ഘാടനം എം.എല്‍.എ

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍

അജൈവ മാലിന്യങ്ങളാല്‍ പൂക്കളം തീര്‍ത്ത് ശുചിത്വമിഷന്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി അജൈവ മാലിന്യങ്ങള്‍ തരംതിരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിക്കുക ലക്ഷ്യമിട്ടാണ് ശുചിത്വമിഷന്‍ ഓണപൂക്കളം ഒരുക്കിയത്. അജൈവ മാലിന്യങ്ങളാല്‍ തയ്യാറാക്കിയ ഓണപൂക്കളം സംസ്ഥാനത്തിന് തന്നെ മാതൃകയായി

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.

ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും മാനന്തവാടി ഐ.സി.ഡി.എസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നല്‍കി. മാനന്തവാടി ഗ്രീനന്‍സ് റസിഡന്‍സില്‍ നടന്ന പരിപാടി ബ്ലോക്ക്പഞ്ചായത്ത്

മഴയുത്സവം ജില്ലാതല സാഹിത്യ ക്യാമ്പ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്‍ ബാലസഭ കുട്ടികള്‍ക്കായി മഴയുത്സവം ജില്ലാകലാ സാഹിത്യ മത്സരങ്ങളും സാഹിത്യ ക്യാമ്പും സംഘടിപ്പിച്ചു. മാനന്തവാടി ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന ക്യാമ്പ് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍

പാറത്തോട് പി ഓ, പിൻ 673575. തരിയോട് വില്ലേജിൽ പോസ്റ്റ് ഓഫീസ് ആരംഭിച്ചു.

തരിയോട്: രാജ്യത്ത് തന്നെ പോസ്റ്റ് ഓഫീസ് നിലവിലില്ലാത്ത ഏക വില്ലേജായ തരിയോട് വില്ലേജിൽ പോസ്റ്റൽ വകുപ്പിന്റെ നേതൃത്വത്തിൽ പുതിയ പോസ്റ്റ് ഓഫീസ് അനുവദിച്ച് പ്രവർത്തനം ആരംഭിച്ചു. പോസ്റ്റ് ഓഫീസ് അനുവദിച്ചതിൽ നന്ദി അറിയിച്ചുകൊണ്ട് കോഴിക്കോട്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.