മാനന്തവാടി: അതെ സമരമാണ് വഴിയെന്ന മുദ്രാവാക്യം ഉയർത്തി ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റർ വർക്ക്ഷോപ്പ് നടത്തി.സിപിഐ(എം) കേന്ദ്ര കമ്മിറ്റിയംഗം വിജു കൃഷ്ണ ഉദ്ഘാടനം ചെയ്തു. ജിതിൻ കെ.ആർ, മുഹമ്മദാലി, അജിത്ത് വർഗ്ഗീസ്, എ കെ റൈഷാദ്, വിപിൻ, അനീഷ സുരേന്ദ്രൻ, ബബീഷ്, അഖിൽ കെ, വിപിൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.

കുഴഞ്ഞു വീണ് മരിച്ചു.
സുൽത്താൻ ബത്തേരി ബ്ലോക്കോഫീസിന് സമീപം കാർത്തിക ഹൗസിങ് കോളനി വാഴയിൽ വീട്ടിൽ ജുനൈസ് അബ്ദുള്ള (46) കുഴഞ്ഞു വീണ് മരിച്ചു. നിയമസഭയിലെ ഓണാഘോഷത്തിനിടെയാണ് മരണം. നിയമസഭഡെപ്യൂട്ടി ലൈബ്രേറിയനാണ്. നിലമ്പൂർ മുൻ എംഎൽഎ പി.വി അൻവറിന്റെ