ദ്വാരക :ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ഈസ്റ്റർ ദിനത്തിനോടനുബന്ധിച്ച് ” ഞങ്ങളുണ്ട് കൂടെ ” എന്ന പദ്ധതിപ്രകാരം തെരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്ക് ഈസ്റ്റർ ബിരിയാണി കിറ്റ് നൽകുന്നതിന്റെ ഉദ്ഘാടനം രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനായിൽ നിർവ്വഹിച്ചു. രൂപത പ്രസിഡന്റ് രഞ്ജിത്ത് മുതുപ്ലാക്കൽ, സെക്രട്ടറി സജീഷ് എടത്തട്ടേൽ ,ബിനീഷ് തുമ്പിയാംകുഴി,ജോസ് മാങ്കൂട്ടം ,സാബു ഊളവള്ളിക്കൽ, ഫാ. സോണി വടയാപറമ്പിൽ,ഫാ. ലാൽ പൈനുങ്കൽ എന്നിവർ നേതൃത്വം കൊടുത്തു.

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ
സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.