ചെന്നൈ: തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കുന്നു. ദളപതി വിജയ് വോട്ട് ചെയ്യാനെത്തിയത് സൈക്കിളിൽ. താരം സൈക്കിൾ ചവിട്ടി ബൂത്തിലേയ്ക്കെത്തുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയകളിൽ വൈറലായി കഴിഞ്ഞു. ഇതോടെ, എന്തുകൊണ്ടാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന അന്വേഷണത്തിലായി ആരാധകർ.
കാറും ബൈക്കുമൊക്കെ ഉണ്ടായിട്ടും താരം എന്തിന് സൈക്കിൾ തിരഞ്ഞെടുത്തുവെന്ന അമ്പരപ്പിലാണ് ആരാധകർ. പെട്രോൾ–ഡീസൽ വില വർധനയ്ക്കെതിരെയുള്ള പ്രതിഷേധ സൂചകമായിട്ടാണ് താരം സൈക്കിളിൽ വോട്ട് രേഖപ്പെടുത്താനെത്തിയതെന്നാണ് റിപ്പോർട്ടുകൾ.